മണിയുടെ ശരീരത്തില്‍ കീടനാശിനി എത്തിയത് എപ്പോള്‍? ദുരൂഹത തുടരുന്നു

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപെട്ട ദുരൂഹതകള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.മരണത്തിന് ഇടയായി എന്ന് കരുതപ്പെടുന്ന കീടനാശിനിയായ ...

മണിയുടെ ശരീരത്തില്‍ കീടനാശിനി എത്തിയത് എപ്പോള്‍? ദുരൂഹത തുടരുന്നു

kalabhavan-mani

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപെട്ട ദുരൂഹതകള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.

മരണത്തിന് ഇടയായി എന്ന് കരുതപ്പെടുന്ന കീടനാശിനിയായ  ക്ലോര്‍പൈറിഫോസ് ശരീരത്തിന് ഉള്ളില്‍ ചെന്നാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഛര്‍ദ്ദിക്കുമെന്നാണ് ഫോറന്‍സിക് വിദഗ്തരുടെ അഭിപ്രായം.

എന്നാല്‍ രാത്രിയോടുകൂടി തന്നെ മദ്യ സല്‍ക്കാരം അവസാനിച്ചിരുന്നുവെന്ന  സിനിമ താരം കൂടിയായ ജാഫര്‍ ഇടുക്കിയടക്കം ഉള്ളവരുടെ മൊഴി കണക്കിലെടുത്താല്‍, മണി അന്ന് രാത്രി തന്നെ ഛര്‍ദ്ദിക്കണമായിരുന്നു. പക്ഷെ പിറ്റേന്ന് പുലച്ചേ മാത്രമാണ് മണി രക്തം ഛര്‍ദ്ദിക്കുന്നതും അബോധാവസ്ഥയിലേക്ക് പോകുന്നതും.


മദ്യ സല്‍ക്കാരം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയതിനു ശേഷം മണിയുടെ ഔട്ട്‌ ഹൌസായ പാഡിയില്‍ സംഭവിച്ചതിനെ പറ്റി ഇതുവരെ ഒരു വ്യക്തത വരുത്താനും അന്വേഷണ സംഘത്തിനു സാധിച്ചിട്ടുമ്മില്ല, കൂടാതെ മണിയുടെ ചില സുഹൃത്തുക്കളെ പറ്റി ഉയര്‍ന്ന ആരോപണങ്ങളും സംശയത്തിന് ആക്കം കൂട്ടുന്നു.

മണിയുടെ പാഡിയിലെ ഔട്ട്ഹൗസിലേക്ക് കീടനാശനി ആരു കൊണ്ടുവന്നു എന്നറിയാനുള്ള ഊര്‍ജിത അന്വേഷണത്തിലാണു ഇപ്പോള്‍ പൊലീസ് സംഘം. വിപുലീകരിച്ച അന്വേഷണ സംഘത്തിന്റെ യോഗവും ഇന്നു ചേരുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് പത്തു പേരെ പൊലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മണിയുടെ മരണത്തില്‍ ഒരുപാട് പേര്‍ സംശയത്തിന്റെ നിഴലില്‍ ആണെന്നും ഇത് സിബിഐ അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപെട്ടു.

Read More >>