കലാഭവന്‍ മണിയുടെ മരണം; കാക്കനാട് ലാബിലെ പരിശോധന ഫലങ്ങള്‍ തള്ളി പോലീസ്

കൊച്ചി : പ്രമുഖ ചലച്ചിത്ര നടന്‍ കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അവ്യക്തത തുടരുന്നു.കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ച് കാക്കനാട് ഫോറന്‍സിക് ലാബില്‍...

കലാഭവന്‍ മണിയുടെ മരണം; കാക്കനാട് ലാബിലെ പരിശോധന ഫലങ്ങള്‍ തള്ളി പോലീസ്

Kalabhavan-Mani

കൊച്ചി : പ്രമുഖ ചലച്ചിത്ര നടന്‍ കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അവ്യക്തത തുടരുന്നു.

കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ച് കാക്കനാട് ഫോറന്‍സിക് ലാബില്‍ നടന്ന പരിശോധനകളില്‍ പോലീസിന് വിശ്വാസം നഷ്ടപ്പെട്ടു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍. മണിയുടെ ശരീരത്തില്‍ കീടനാശിനി കണ്ടെത്തിയത് കാക്കനാട് ലാബില്‍ വച്ചായിരുന്നു.

കക്കാനാട് ലാബില്‍ നടന്ന പരിശോധനകളെ അന്വേഷണം സംഘം തള്ളിയത്തിന് തൊട്ടു പിന്നാലെ ലാബില്‍ നിന്നും പരിശോധനയ്ക്കായി കൊടുത്തിരുന്ന രക്ത സാമ്പിളുകളും ആന്തരിക അവയവങ്ങളും ഫോറന്‍സിക് തെളിവുകളും പോലീസ് തിരികെ വാങ്ങി. ഈ തെളിവുകള്‍ ഹൈദ്രാബാദിലെ ലാബില്‍ വീണ്ടും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

Read More >>