കലാഭവന്‍ മണിയുടെ മരണം: ധൃതിപിടിച്ച് നിഗമനത്തിലെത്തില്ലെന്ന് പോലീസ്

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തൃപ്തികരമെന്ന് ഡിജിപി സെന്‍കുമാര്‍. ശാസ്ത്രീയമായ പരിശോധനകള്‍ ആവശ്യമുണ്ടെന്നും അദ്ദേഹം...

കലാഭവന്‍ മണിയുടെ മരണം: ധൃതിപിടിച്ച് നിഗമനത്തിലെത്തില്ലെന്ന് പോലീസ്

kalabhavan

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തൃപ്തികരമെന്ന് ഡിജിപി സെന്‍കുമാര്‍. ശാസ്ത്രീയമായ പരിശോധനകള്‍ ആവശ്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി ചാലക്കുടിയിലെത്തിയതായിരുന്നു ഡിജിപി. അന്വേഷണ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.

മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ പാടിയില്‍ ഡിജിപി സന്ദര്‍ശനം നടത്തും. മണിയുടെ മരണത്തില്‍ ധൃതിപിടിച്ച് നിഗമനത്തിലെത്തിലെത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തൃശൂര്‍ റെയ്ഞ്ച് ഐജി എംആര്‍ അജിത് കുമാര്‍, അന്വേഷണ ചുമതലയുള്ള ക്രൈം ബ്രാഞ്ച് എസ്പി ഉണ്ണിരാജ, ഡിവൈഎസ്പി എ സുദര്‍ശന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Read More >>