കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ പരിശോധന വേണ്ടിവരുമെന്ന് സെന്‍ കുമാര്‍

ചാലക്കുടി : കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കുന്ന സംഘവുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളെ കണ്ട ഡി.ജി.പി ടി.പി. സെന്‍കുമാര്‍ മണിയുടെ മരണകാരണം...

കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ പരിശോധന വേണ്ടിവരുമെന്ന് സെന്‍ കുമാര്‍

senkumar

ചാലക്കുടി : കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കുന്ന സംഘവുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളെ കണ്ട ഡി.ജി.പി ടി.പി. സെന്‍കുമാര്‍ മണിയുടെ മരണകാരണം സ്ഥിരീകരിക്കാന്‍ കൂടുതല്‍ ശാസ്ത്രീയപരിശോധന വേണ്ടിവരുമെന്ന് നിരീക്ഷിച്ചു. ധൃതിപിടിച്ച് നിഗമനത്തിലെത്തില്ലെന്നും ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നുംപറഞ്ഞ അദ്ദേഹം മണിയുടെ ശരീരത്തില്‍ വിഷാംശം വന്നതിന്റെ ഉറവിടം കണ്ടെത്തുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടുമെന്നും ആവര്‍ത്തിച്ചു.

കലാഭവന്‍ മണിയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണമെന്തെന്ന് കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടെ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടു കസ്റ്റഡിയില്‍ എടുത്ത ബന്ധുവായ വിപിന്‍, ചാലക്കുടി പാടിയിലെ ജോലിക്കാരനായ മുരുകന്‍, അരുണ്‍ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ പോലീസ് വിട്ടയച്ചിരുന്നു.

Read More >>