മണിയുടെ ശരീരത്തില്‍ കീടനാശിനിയും മെഥനോളുമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയും മെഥനോളുമുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.ഇന്നലെ രാത്രി പോലീസിനു ലഭിച്ച...

മണിയുടെ ശരീരത്തില്‍ കീടനാശിനിയും മെഥനോളുമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

kalabhavan

കൊച്ചി: കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയും മെഥനോളുമുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.ഇന്നലെ രാത്രി പോലീസിനു ലഭിച്ച പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മണിക്ക് ഗുരുതരമായ കരള്‍ രോഗവും ആന്തരിക രക്തസ്രാവവും കിഡ്‌നി തകരാറും ഉണ്ടായിരുന്നതായി പറയുന്നത്. ശരീരത്തിലെ വിഷാംശവും മരണകാരണമായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മണി മദ്യത്തിനൊപ്പം സാലഡ് വെള്ളരിയുള്‍പ്പെടെയുള്ള പച്ചക്കറികളും ബദാം പോലുള്ള പരിപ്പ് വര്‍ഗങ്ങളും കഴിച്ചിരുന്നു. ഇതുവഴി ഉള്ളിലെത്തിയ കീടനാശിനി ആന്തരികാവയവങ്ങളില്‍ അടിഞ്ഞുകൂടിയതാണോ എന്നും സംശയമുണ്ടെങ്കിലും കീടനാശിനിയുടെ അളവ് ലഭ്യമായ ശേഷമേ ഇക്കാര്യത്തില്‍ നിഗമനത്തിലെത്താനാകു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


അതേസമയം, മണിയുടെ ശരീരത്തില്‍ കീടനാശിനി കണ്ടെത്തിയിരുന്നില്ല എന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മണിയെ ചികിത്സിച്ച അമൃത ആസ്പത്രിയിലെ ഡോക്ടര്‍മാര്‍. ഡോക്ടര്‍മാരില്‍ നിന്നും ലാബ് ജീവനക്കാരില്‍ നിന്നും ലഭിച്ച മൊഴിയില്‍ അബോധാവസ്ഥയിലായ ദിവസവും മണി പതിവു മരുന്നുകൾ കഴിച്ചിരുന്നതായി പറയുന്നുണ്ട്.

ഈ വൈരുധ്യങ്ങള്‍ മൂലം മണിയുടെ രക്തത്തിന്റെയും ആന്തരികാവയവങ്ങളുടെയും സാമ്പിളുകള്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കുകൂടി പരിശോധനയ്ക്ക് അയക്കാനുള്ള ആലോചനയിലാണ് ക്രൈംബ്രാഞ്ച് എസ്പി പിഎന്‍ ഉണ്ണിരാജന്‍, ഡിവൈഎസ്പി കെഎസ് സുദര്‍ശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം. ഇരുന്നൂറോളം പേരെ ചോദ്യം ചെയ്തെങ്കിലും ആത്മഹത്യയോ കൊലപാതകമോ ആകാനുള്ള സാധ്യത നിരാകരിക്കുന്നതാണ് ഇവരുടെ മൊഴികൾ എന്നിരിക്കെ കേന്ദ്ര ലാബിലെ പരിശോധനാ ഫലം വന്ന ശേഷമെ പോലീസ് ഒരു നിഗമനത്തിലെത്താന്‍ സാധിക്കുകയുള്ളൂ.

Read More >>