ജയന്‍ ചെറിയാന്റെ 'കാ ബോഡിസ്‌കേപ്' പ്രദര്‍ശനം ഏപ്രില്‍ മൂന്നിന് കോഴിക്കോട്

പാപ്പിലിയോ ബുദ്ധയ്ക്ക് ശേഷം ജയന്‍ ചെറിയാന്‍ ഒരുക്കുന്ന കാ ബോഡിസ്‌കേപ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഏപ്രില്‍ മൂന്നിന് കോഴിക്കോട് ക്രൗണ്‍...

ജയന്‍ ചെറിയാന്റെ

kabodyscape

പാപ്പിലിയോ ബുദ്ധയ്ക്ക് ശേഷം ജയന്‍ ചെറിയാന്‍ ഒരുക്കുന്ന കാ ബോഡിസ്‌കേപ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഏപ്രില്‍ മൂന്നിന് കോഴിക്കോട് ക്രൗണ്‍ തിയേറ്ററില്‍ ചിത്രത്തിന്റെ പ്രിവ്യൂ അരങ്ങേറും.

ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഫ്‌ളയര്‍ എല്‍ജിബിടി ഫിലിം ഫെസ്റ്റിവലില്‍ കഴിഞ്ഞാഴ്ച്ച നടന്നിരുന്നു. ഇന്ത്യയില്‍ സിനിമയുടെ ആദ്യ പ്രദര്‍ശനമാണ് കോഴിക്കോട് നടക്കുന്നത്.

സ്വവര്‍ഗാനുരാഗികളായ ഹാരിസ്, വിഷ്ണു, മുസ്ലീം പശ്ചാത്തലത്തില്‍ വളര്‍ന്ന സിയ എന്ന പെണ്‍കുട്ടി എന്നിവരിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ജെയ്‌സണ്‍ ചാക്കോ, കണ്ണന്‍ രാജേഷ്, നസീറ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ നളിനി ജമീല, ശീതള്‍, സരിത കുക്കു, അരുന്ധതി, ഹരീഷ് പേരാടി, ജയപ്രകാശ് കുളൂര്‍, നിലമ്പൂര്‍ ആയിഷ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. കേരളത്തിലെ ജനകീയ സമരങ്ങളില്‍ പങ്കെടുക്കുന്ന സാമൂഹ്യമനുഷ്യാവകാശ പ്രവര്‍ത്തകരും ചിത്രത്തില്‍ അഭിനേതാക്കളായി എത്തുന്നുണ്ട്.


ഇന്ത്യയില്‍ ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാസിസത്തിനെതിരേയുള്ള ശക്തമായ വിമര്‍ശനമാണ് സിനിമ മുന്നോട്ട് വെക്കുന്നത്. സമൂഹത്തിലെ സ്ത്രീവിരുദ്ധതയേയും സ്വവര്‍ഗാനുരാഗത്തെ കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാടും ചിത്രം വിശകലനം ചെയ്യുന്നു. ശരീര സ്വാതന്ത്ര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ സമൂഹത്തിന് മേല്‍ യുവതീയുവാക്കള്‍ നടത്തുന്ന ഇടപെടലുകളും ചര്‍ച്ചയാകുന്നു. കേരളത്തിലെ സമകാലിക സമരങ്ങളും സിനിമയില്‍ വിശകലനം ചെയ്യുന്നുണ്ട്.