സുധീരനെതിരെ മുരളീധരന്‍; സുധീരന്‍ മലര്‍ന്ന് കിടന്ന് തുപ്പുന്നു

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പരസ്യമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ കെ മുരളീധരന്‍ എംഎല്‍എ. മലര്‍ന്ന് കിടന്ന് ത...

സുധീരനെതിരെ മുരളീധരന്‍; സുധീരന്‍ മലര്‍ന്ന് കിടന്ന് തുപ്പുന്നു

k-muraleedharanതിരുവനന്തപുരം: സര്‍ക്കാരിനെതിരെ പരസ്യമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ കെ മുരളീധരന്‍ എംഎല്‍എ. മലര്‍ന്ന് കിടന്ന് തുപ്പുന്നത് പോലെയാണ് സുധീരന്റെ പ്രവര്‍ത്തിയെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.

സര്‍ക്കാരിന് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കണം. അല്ലാതെ പരസ്യമായി വിമര്‍ശനം ഉന്നയിക്കുകയല്ല വേണ്ടത്. സര്‍ക്കാര്‍ നടപടിക്കെതിരെ കത്തെഴുതി പ്രസിദ്ധീകരിക്കുന്നത് ശരിയല്ല. വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദിയിലാണ് ഉന്നയിക്കേണ്ടത്.

തുടര്‍ച്ചയായി മത്സരിച്ച് ജയിച്ചു വരുന്നവര്‍ ഓടിളക്കി വരുന്നവരല്ലെന്നും മുരളീധരന്‍ പറഞ്ഞു. നാല് തവണ എംഎല്‍എ ആയവര്‍ മാറി നില്‍ക്കണമെന്ന സുധീരന്റെ പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു മുരളീധരന്റെ മറുപടി.

ഇവര്‍ മാറി നില്‍ക്കണോ വേണ്ടയോ എന്ന് ഹൈക്കമാന്റ് തീരുമാനിക്കും. തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്കും അവസരം നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു.

Read More >>