ജിഷ്ണു രാഘവ് അന്തരിച്ചു

കൊച്ചി: പ്രശസ്ത ചലച്ചിത്ര താരം ജിഷ്ണു രാഘവ് (35) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ഇന്ന് രാവിലെ 8:15നായിരുന്നു...

ജിഷ്ണു രാഘവ് അന്തരിച്ചു

jishnu

കൊച്ചി: പ്രശസ്ത ചലച്ചിത്ര താരം ജിഷ്ണു രാഘവ് (35) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ഇന്ന് രാവിലെ 8:15നായിരുന്നു അന്ത്യം. കണ്ണൂര്‍ സ്വദേശിയായ ജിഷ്ണു മലയാളത്തിലെ പ്രശസ്ത നടനായ രാഘവന്റെ മകനാണ്.

കഴിഞ്ഞ കുറച്ചു നാളായി കാന്‍സര്‍ രോഗത്തിനുള്ള ചികിത്സയിലായിരുന്ന ജിഷ്ണു രോഗം മാറി തിരിച്ചു വരുമെന്ന ശുഭ പ്രതീക്ഷയില്‍ ആയിരുന്നുവെങ്കിലും ഒടുവില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.

നമ്മള്‍ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ജിഷ്ണു ചൂണ്ട, വലത്തോട് തിരിഞ്ഞാല്‍ നാലാമത്തെ വീട് തുടങ്ങി ഒരുപിടി മലയാള ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ജിഷ്ണുവിന്റെ അവസാന മലയാള ചിത്രം ആന്‍ അഗസ്റ്റിന്‍ നായികയായ റബേക്ക ഉതുപ്പ് കിഴക്കേമലയാണ്. ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിലും അഭിനയിച്ചിട്ടുണ്ട്.

Read More >>