ഔഷധി ചെയര്‍മാന്‍ സ്ഥാനം ജോണി നെല്ലൂര്‍ ഒഴിഞ്ഞു; അറിഞ്ഞില്ലെന്ന് അനൂപ് ജേക്കബ്

തിരുവനന്തപുരം: ജോണിനെല്ലൂര്‍ ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത് പാര്‍ട്ടിയെ അറിയിക്കാതെയെന്ന് മന്ത്രി അനൂപ് ജേക്കബ്. അങ്കമാലി സീറ്റ് തര്‍ക്കത്തിന്റെ ...

ഔഷധി ചെയര്‍മാന്‍ സ്ഥാനം ജോണി നെല്ലൂര്‍ ഒഴിഞ്ഞു; അറിഞ്ഞില്ലെന്ന് അനൂപ് ജേക്കബ്

jhony-nellur

തിരുവനന്തപുരം: ജോണിനെല്ലൂര്‍ ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത് പാര്‍ട്ടിയെ അറിയിക്കാതെയെന്ന് മന്ത്രി അനൂപ് ജേക്കബ്. അങ്കമാലി സീറ്റ് തര്‍ക്കത്തിന്റെ പേരിലാണ് രാജി.

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ഇനി ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നും ചെയര്‍മാനായ ജോണി നെല്ലൂര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ജേക്കബ് വിഭാഗവുമായി നടത്താനിരുന്ന ഉഭയകക്ഷി ചര്‍ച്ച യുഡിഎഫ് മാറ്റിവെച്ചു.

നാല് സീറ്റുകളാണ് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ആവശ്യപ്പെട്ടത്. ഇതില്‍ ഇതുവരെ തീരുമാനമായില്ലെന്ന് ജോണി മാധ്യമങ്ങളോട് പറഞ്ഞു. അങ്കമാലി, പിറവം സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

Story by
Read More >>