മനോജ് വധം: പി. ജയരാജന്‍ വീണ്ടും ജാമ്യഹര്‍ജി നല്‍കി

തലശ്ശേരി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന 25-ാം പ്രതിയായ  സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ...

മനോജ് വധം: പി. ജയരാജന്‍ വീണ്ടും ജാമ്യഹര്‍ജി നല്‍കി

jayarajan

തലശ്ശേരി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന 25-ാം പ്രതിയായ  സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ വീണ്ടും ജാമ്യഹര്‍ജി നല്‍കി. ഹര്‍ജി ഇന്ന് സെഷന്‍സ് ജഡ്ജ് വി.ജെ.അനില്‍ കുമാര്‍ മുമ്പാകെ പരിഗണനക്ക് വരും.

മുന്‍പ് ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി നേരത്തെ സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞമാസം 12 ന് കോടതി മുമ്പാകെ കീഴടങ്ങിയ ജയരാജനെ മാര്‍ച്ച് 19 വരെ റിമാന്റ് ചെയ്യുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴി ഏപ്രില്‍ 8 വരെ വീണ്ടും റിമാന്റ് കാലാവധി നീട്ടി. ഈ സാഹചര്യത്തിലാണ് വീണ്ടും ജാമ്യഹര്‍ജി നല്‍കിയിട്ടുള്ളത്.

Read More >>