ജയം രവിയും അരവിന്ദ് സ്വാമിയും വീണ്ടും കൈകോര്‍ക്കുന്നു

'തനി ഒരുവന്‍' എന്ന ചിത്രത്തിന്‍റെ വന്‍വിജയത്തിന്ശേഷം ജയം രവിയും അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു. ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന 'ബോഗന്‍' എന്ന...

ജയം രവിയും അരവിന്ദ് സ്വാമിയും വീണ്ടും കൈകോര്‍ക്കുന്നു

ravi

'തനി ഒരുവന്‍' എന്ന ചിത്രത്തിന്‍റെ വന്‍വിജയത്തിന്ശേഷം ജയം രവിയും അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു. ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന 'ബോഗന്‍' എന്ന ചിത്രത്തിനുവേണ്ടിയാണ് ഇരുവരും കൈകോര്‍ക്കുന്നത്. ഹന്‍സികയാണ് ചിത്രത്തിലെ നായിക.

ഇതിനുമുന്‍പ് 'റോമിയോ ജൂലിയറ്റ്' എന്ന ചിത്രത്തിനുവേണ്ടി സംവിധായകന്‍ ലക്ഷ്മണും ജയം രവിയും ഹന്‍സികയും ഒരുമിച്ചിട്ടുണ്ട്. പുതിയ ചിത്രത്തില്‍ നടന്‍ വിടിവി ഗണേഷ് ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. പ്രഭു ദേവ സ്റ്റുഡിയോസിന്‍റെ ബാനറില്‍ പ്രഭുദേവയാണ് 'ബോഗന്‍' നിര്‍മ്മിക്കുന്നത്.

ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് സൌന്ദര്‍ രാജനും സംഗീതം ഒരുക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ ഇമ്മനുമാണ്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം മാര്‍ച്ച്‌ 18ന് പേരാംപൂരില്‍ ആരംഭിക്കും.