കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിദ്ദീഖും ജഗദീഷും

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചലച്ചിത്ര താരങ്ങളായ സിദ്ദീഖും ജഗദീഷും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സന്നദ്ധത ഇരു താരങ്ങളും കോണ...

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിദ്ദീഖും ജഗദീഷും

jagadish-siddique

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചലച്ചിത്ര താരങ്ങളായ സിദ്ദീഖും ജഗദീഷും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സന്നദ്ധത ഇരു താരങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ജഗദീഷിനെ പത്തനാപുരത്തും സിദ്ദീഖിനെ അരൂരുമാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. യുഡിഎഫ് വിട്ട് ഇടതുപക്ഷവുമായി അടുക്കുന്ന ഗണേഷ് കുമാറാകും പത്തനാപുരത്ത് ജഗദീഷിന്റെ എതിരാളി. ഇതോടെ താരപോരാട്ടമാകും പത്തനാപുരത്ത് അരങ്ങേറുക.

അരൂരില്‍ സിപിഐഎമ്മിലെ സിറ്റിംഗ് എംഎല്‍എ എംഎം ആരിഫിനിതിരെ സിദ്ദീഖിനെ മത്സരിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

Read More >>