ഗണേഷ്കുമാറിന്‍റെ വിമർശനങ്ങളോട് പ്രതികരിക്കാതെ പ്രതികരിച്ച് ജഗദീഷ്

ഗണേഷ്കുമാറിന്‍റെ വിമർശനങ്ങളോട് പ്രതികരിക്കാതെ പ്രതികരിച്ച് ജഗദീഷ്. തിരഞ്ഞെടുപ്പ് തീരും വരെ ആരെക്കുറിച്ചും മോശമായി സംസാരിക്കില്ല എന്ന തന്‍റെ വാക്ക്...

ഗണേഷ്കുമാറിന്‍റെ വിമർശനങ്ങളോട് പ്രതികരിക്കാതെ പ്രതികരിച്ച് ജഗദീഷ്

jagatheeshഗണേഷ്കുമാറിന്‍റെ വിമർശനങ്ങളോട് പ്രതികരിക്കാതെ പ്രതികരിച്ച് ജഗദീഷ്. തിരഞ്ഞെടുപ്പ് തീരും വരെ ആരെക്കുറിച്ചും മോശമായി സംസാരിക്കില്ല എന്ന തന്‍റെ വാക്ക് പാലിക്കും എന്ന് പറഞ്ഞ ജഗദീഷ് തിരഞ്ഞെടുപ്പ് മൂലം നല്ല സൗഹൃദങ്ങള്‍ നഷ്ടപ്പെടുത്താന്‍ ആഗ്രഹമില്ലെന്നും കൂട്ടിച്ചേര്‍ത്തു. പത്തനാപുരത്ത് കോൺഗ്രസ് സ്ഥാനാർഥിയായി ജഗദീഷ് എത്തുമെന്ന അഭ്യൂഹം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് ഗണേഷ് കുമാർ ജഗദീഷിനെ പരസ്യമായി വിമർശിച്ചത്.


"ജനങ്ങൾക്ക് ഞാൻ ഒരു വാക്കുനൽകിയിരുന്നു. ആരെക്കുറിച്ചും മോശമായി ഒന്നും പറയില്ല എന്ന്. ആവാക്കിൽ ഞാൻ ഉറച്ചു നിൽക്കുന്നു. ഞാൻ ജീവിതത്തിൽ സൗഹൃദങ്ങൾക്ക് വിലകൽപിക്കുന്നയാളാണ്. ഗണേഷ് കുമാർ എന്‍റെ സുഹൃത്താണ്. അദ്ദേഹത്തെക്കുറിച്ച് മോശമായി യാതൊന്നും ഞാൻ പറയില്ല.  സൗഹൃദങ്ങൾ എന്‍റെ ജീവിതത്തിൽ വിലപ്പെട്ടതാണ്. തിരഞ്ഞെടുപ്പിന് ശേഷവും എനിക്ക് പഴയ സൗഹൃങ്ങൾ അങ്ങനെതന്നെ ഉണ്ടാവണമെന്ന് നിർബന്ധമുണ്ട്. അതിനാൽ വിമർശനങ്ങൾക്കെതിരെ പ്രതികരിക്കാനോ മറുപടിപറയാനോ ഞാനില്ല," ജഗദീഷ് പറഞ്ഞു.

സ്വന്തം അച്ഛന്‍ മരിച്ചതറിഞ്ഞിട്ടും വിദേശത്ത് സ്‌റ്റേജ് ഷോയുമായി കറങ്ങി നടന്ന ഒരു ഹാസ്യ നടന്‍ മലയാളത്തിലുണ്ടെന്നും സ്‌നേഹം നടിച്ച് വൈകാതെ നിങ്ങളുടെ സമീപത്തെത്തുമ്പോള്‍ സൂക്ഷിക്കണം എന്നുമാണ് പത്തനാപുരം എംഎല്‍എ ഗണേഷ്‌കുമാര്‍ തന്‍റെ പ്രസംഗത്തില്‍ പറഞ്ഞത്. കൊട്ടാരക്കര തലച്ചിറയില്‍ സാംബവ മഹാസഭ സംഘടിപ്പിച്ച കലാഭവന്‍ മണി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തനാപുരത്ത് ഗണേഷിന്‍റെ എതിര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെടുന്ന ജഗദീഷിന്‍റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. അതേസമയം, ലോകത്തിലെ ഏറ്റവും വലിയ ദുഷ്ടൻ താനാണെന്ന് പറഞ്ഞാലും പ്രതികരിക്കില്ല എന്ന് ജഗദീഷ് പറഞ്ഞു. "ഞാൻ പരമ ദുഷ്ടനാണ് എന്നായിരിക്കും ഒരാൾക്ക് പറയാൻ കഴിയുന്നതിന്‍റെ അങ്ങേയറ്റം. അതിനപ്പുറം പറയാൻ ഒരാൾക്കും കഴിയില്ല," ജഗദീഷ് പറഞ്ഞു.

Read More >>