"ഈ ശിശിരകാലം..." 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ജേക്കബിന്റെ സ്വര്ഗ്ഗരാജ്യ'ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.  'ഈ ശിശിരകാലത്തില്‍ ..' എന്ന്...

"ഈ ശിശിരകാലം..."

javp

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ജേക്കബിന്റെ സ്വര്ഗ്ഗരാജ്യ'ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.  'ഈ ശിശിരകാലത്തില്‍ ..' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഹരി നാരായണന്റെ വരികള്‍ക്ക് ഷാന്‍ റെഹ്മാന്‍  ഈണം പകര്‍ന്ന ഗാനം വിനീത് ശ്രീനിവാസനും കാവ്യ അജിത്തും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

നിവിന്‍ പോളി നായകനാകുന്ന 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം' ബിഗ്‌ ബാന്ഗ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നോബിള്‍ തോമസാണ് നിര്‍മ്മിക്കുന്നത്. രഞ്ജി പണിക്കര്‍, ശ്രീനാഥ് ഭാസി, സായ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.  പൂര്‍ണ്ണമായും ദുബായിയില്‍ ഷൂട്ട്‌ ചെയ്ത ചിത്രം ഏപ്രിലില്‍  എല്‍.ജെ ഫിലിംസ് തീയറ്ററുകളില്‍ എത്തിക്കും.