ഗൂഗിളിന്റെ സൈറ്റ് ഉന്നം വച്ച ഇസ്ലാമിക്‌ സ്റ്റേറ്റ് ഹാക്ക് ചെയ്തതു ഇന്ത്യൻ കമ്പനി

ഇസ്ലാമിക് സ്റ്റേറ്റിനോടു വിധേയത്വമുള്ള ഭീകര സംഘടന സൈബർ കാലിഫേറ്റ് ആർമി (Cyber Caliphate Army-CCA) ഗൂഗിളിന്റെ സൈറ്റ് ഹാക്ക് ചെയ്യുവാൻ നിശ്ചയിച്ചു. ഈ...

ഗൂഗിളിന്റെ സൈറ്റ് ഉന്നം വച്ച ഇസ്ലാമിക്‌ സ്റ്റേറ്റ് ഹാക്ക് ചെയ്തതു ഇന്ത്യൻ കമ്പനിICA_header_image_edit

ഇസ്ലാമിക് സ്റ്റേറ്റിനോടു വിധേയത്വമുള്ള ഭീകര സംഘടന സൈബർ കാലിഫേറ്റ് ആർമി (Cyber Caliphate Army-CCA) ഗൂഗിളിന്റെ സൈറ്റ് ഹാക്ക് ചെയ്യുവാൻ നിശ്ചയിച്ചു. ഈ വിവരം അവർ തിങ്കളാഴ്ച, ടെലിഗ്രാം ചാറ്റിലൂടെ അറിയിക്കുകയും ചെയ്തു.

"ഞങ്ങൾ ഗൂഗിൽ ഹാക്ക് ചെയ്യുവാൻ നിശ്ചയിച്ചു. ഇൻ ഷാ അള്ളാ, ഈ വാഗ്ദാനം ഞങ്ങൾ ഇന്ന് നടപ്പിലാക്കും. " ഇതായിരുന്നു ചാറ്റ് സന്ദേശം.

isis-google-hackers-cca-caliphate-cyber-army-ghost

കാര്യങ്ങൾ പക്ഷെ CCA യുടെ തിരക്കഥ  പ്രകാരം നടന്നില്ല. അവരുടെ ശ്രമത്തിൽ ഹാക്ക് ചെയ്യപ്പെട്ടത് ഇന്ത്യയിലെ ഒരു ചെറു കമ്പനിയുടെ വെബ്സൈറ്റായിരുന്നു എന്നു മാത്രം. www.addgoogleonline.com എന്ന സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഈ സൈബർ മേൽവിലാസത്തിന് സിലിക്കൺ വാലി ആസ്ഥാനമായ യഥാര്‍ത്ഥ ഗൂഗിളുമായി ഒരു ബന്ധവുമില്ല.


ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റിൽ, ഫ്രഞ്ച് ഭാഷയിലുള്ള ഐ.എസ് ഗാനത്തിനൊപ്പം 'hacked by CCA' എന്ന സന്ദേശവും പ്രദർശിപ്പിക്കപ്പെട്ടിരുന്നു.

hacked by cca

CCA വികൃതമാക്കിയ സൈറ്റ് അൽപ്പസമയത്തിനുള്ളിൽ മറ്റൊരു സംഘം കയ്യടക്കി പുതിയ സന്ദേശം പ്രദർശിപ്പിച്ചു.

'Eat this IS' എന്നായിരുന്നു CCA യോടുള്ള ഇക്കൂട്ടരുടെ മറുപടി.

CCA യുടെ ലക്ഷ്യങ്ങൾ മുമ്പും പിഴച്ചിട്ടുണ്ട്. 35 ബ്രിട്ടീഷ് സൈറ്റുകൾ CCA യുടെ അബദ്ധ ഹാക്കിങ്ങിന്റെ ഇരകളാണ്.

ജാപ്പനീസ് നൃത്ത വിദ്യാലയം, ഫർണിച്ചർ കമ്പനികൾ, ഫ്ലോർ ലാമിനേഷൻ കമ്പനികൾ എന്നിവയുടെ വെബ്സൈറ്റുകളാണ് CCA യുടെ ഹാക്കിംഗ് അമളികൾക്ക് ഇരയായത്.

Read More >>