അടുത്ത ആക്രമണം എവിടെ വേണമെന്നറിയാന്‍ ഐഎസ് സര്‍വ്വേ നടത്തുന്നു

അടുത്ത ഐഎസ് ഭീകരാക്രമണം എവിടെ വേണമെന്ന് തീരുമാനിക്കുവാനുള്ള അവസരം അനുഭാവികള്‍ക്ക് ഓണ്‍ലൈനിലൂടെ വോട്ട് ചെയ്ത് തിരഞ്ഞെടുക്കുവാനുള്ള അവസരം ഒരുക്കി ഐഎസ്....

അടുത്ത ആക്രമണം എവിടെ വേണമെന്നറിയാന്‍ ഐഎസ് സര്‍വ്വേ നടത്തുന്നു

isisഅടുത്ത ഐഎസ് ഭീകരാക്രമണം എവിടെ വേണമെന്ന് തീരുമാനിക്കുവാനുള്ള അവസരം അനുഭാവികള്‍ക്ക് ഓണ്‍ലൈനിലൂടെ വോട്ട് ചെയ്ത് തിരഞ്ഞെടുക്കുവാനുള്ള അവസരം ഒരുക്കി ഐഎസ്. ബെല്‍ജിയയില്‍ നടത്തിയ ഭീകരാക്രമണത്തിന്‍റെ സന്തോഷ പ്രകടനത്തിന്‍റെ ഭാഗമായിട്ടാണ് പുതിയ പ്രഖ്യാപനം.

ബ്രസ്സല്‍സ് ഭീകരാക്രമണത്തിന് പ്രതികാരമായി ഈഫില്‍ ഗോപുരം ബെല്‍ജിയന്‍ ദേശീയ പതാകയുടെ വര്‍ണ്ണങ്ങളില്‍ കത്തിക്കാം എന്ന അഭിപ്രായവും വരുന്നുണ്ട്. ഐഎസ് അനുഭാവിയായ വ്യക്തിയുടേത് എന്ന് കരുതപ്പെടുന്ന ആളുടെ സോഷ്യല്‍ മീഡിയ പേജിലാണ് വന്ന ചോദ്യം ഇതാണ്, “അടുത്ത ആക്രമണത്തില്‍ ഈഫിള്‍ ഗോപുരം ഏത് നിറത്തില്‍ പൊട്ടിത്തെറിക്കണം?”


യുകെയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. “ഇസ്ലാമിക് സ്റ്റേറ്റ് അടുത്തതായി ലണ്ടന്‍, വാഷിംഗ്‌ടണ്‍, റോം തുടങ്ങി അവിശ്വാസികള്‍ ഉള്ള മറ്റെല്ലാ രാജ്യങ്ങളും ആക്രമിക്കും,” ഒരു ഐഎസ് അനുഭാവി ട്വീറ്റ് ചെയ്തിരിക്കുന്നു. “എല്ലാവരും ആശയക്കുഴപ്പത്തിലാണ്. ഇന്നലെ പാരീസ്, ഇന്ന് ബ്രസ്സല്‍സ്, നാളെ എവിടെ ആക്രമണം ഉണ്ടാവുമെന്ന് ആര്‍ക്കുമറിയില്ല,” മറ്റൊരു ഐഎസ് അനുഭാവിയുടെ ട്വീറ്റാണിത്.

അതേസമയം, സിറിയയിലും ഇറാഖിലും വ്യോമാക്രമണം നടത്താന്‍ കൂട്ടുനിന്നതിനാണ് ബെല്‍ജിയത്തില്‍ ആക്രമണം നടത്തിയതെന്ന് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐഎസ് അറിയിച്ചു.

Read More >>