തങ്ങള്‍ക്ക് എതിരെ അണിചേരുന്ന രാജ്യങ്ങളെ നശിപിക്കുമെന്ന് ഐഎസ്

ബ്രസൽസ്: ജെറ്റ് എയർവേസിന്റെ യൂറോപ്യൻ മേഖലയിലെ പ്രവർത്തനകേന്ദ്രമാണു ബ്രസൽസ്. യൂറോപ്യൻ യൂണിയന്റെയും പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെയും ആസ്ഥാനവും...

തങ്ങള്‍ക്ക് എതിരെ അണിചേരുന്ന രാജ്യങ്ങളെ നശിപിക്കുമെന്ന് ഐഎസ്

is-attack

ബ്രസൽസ്: ജെറ്റ് എയർവേസിന്റെ യൂറോപ്യൻ മേഖലയിലെ പ്രവർത്തനകേന്ദ്രമാണു ബ്രസൽസ്. യൂറോപ്യൻ യൂണിയന്റെയും പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെയും ആസ്ഥാനവും ബ്രസൽസ് തന്നെയാണ്. ഈ ബ്രസല്‍സിലെ വിമാനത്താവളത്തിലാണ് കഴിഞ്ഞ ദിവസം ഐഎസ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്.

ഈ ആക്രമണത്തോട് കൂടി ഐഎസ് ലോക രാജ്യങ്ങള്‍ക്ക് മൊത്തം ഭീഷണിയായി രംഗത്ത് വന്നു കഴിഞ്ഞു. തങ്ങള്‍ക്ക് എതിരെ ശബ്ദിക്കുന്ന എല്ലാവരെയും തുടച്ചു നീക്കുക എന്നതാണ് ഐഎസ്സിന്‍റെ ഇപ്പോഴത്തെ ലക്ഷ്യം.


സംഘടനയ്ക്കെതിരെ പ്രവർത്തിക്കുന്ന  രാജ്യങ്ങൾക്ക് ഇനി ഇരുണ്ട ദിനങ്ങളാകും വരാനിരിക്കുന്നത് എന്നും അവരെ കാത്തിരിക്കുന്നത്  കൂടുതൽ ദുരിതപൂർണവും കയ്പേറിയതുമായ ദിവസങ്ങളാണ് എന്നും ആക്രമണത്തിന് ശേഷം ഐഎസ് പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ ദിവസം ബെല്‍ജിയത്തിലെ വിമാനത്താവളത്തില്‍ നടത്തിയ ആക്രമണം വിജയം കണ്ടതിന്റെ സന്തോഷം പ്രകടിപിക്കുന്ന ചിത്രങ്ങളും  ഐഎസ് പുറത്തുവിട്ടിട്ടുണ്ട്. കുട്ടികൾ മധുരം വിതരണം ചെയ്യുന്ന ചിത്രമാണു പുറത്തുവിട്ടത്

Story by
Read More >>