ഇറാന്‍ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു

തെഹ്റാൻ: സൈനിക പരിശീലനത്തിന്‍റെ ഭാഗമായി ഇറാൻ 300 കിലോമീറ്ററും 2000 കിലോമീറ്റും ദൂരപരിധിയുള്ള  ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ചു....

ഇറാന്‍ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു

iran-misile

തെഹ്റാൻ: സൈനിക പരിശീലനത്തിന്‍റെ ഭാഗമായി ഇറാൻ 300 കിലോമീറ്ററും 2000 കിലോമീറ്റും ദൂരപരിധിയുള്ള  ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ രഹസ്യ അറകളിൽ നിന്നാണ് മിസൈലുകൾ പരീക്ഷിച്ചത്. 2000 കിലോമീറ്റർ ദൂരപരിധിയുള്ള ഭൂതല-ഭൂതല മിസൈലിന് ഇസ്രയേലും പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളും തകർക്കാൻ സാധിക്കുമെന്നാണ് ഇറാൻ അവകാശപ്പെടുന്നത്.

രണ്ടാഴ്ച മുമ്പ് നടന്ന പൊതു തെരഞ്ഞെടുപ്പിൽ പാരമ്പര്യവാദികൾക്കെതിരെ പ്രസിഡന്‍റ് ഹസൻ റൂഹാനി നയിക്കുന്ന പരിഷ്കരണവാദികൾ മികച്ച വിജയം നേടിയിരുന്നു. ഇതിന് ശേഷമുള്ള ആദ്യ മിസൈൽ പരീക്ഷണമായിരുന്നു ഇന്നത്തേത്.