ബിൻഗോ ശ്രേണിയിലെ കിടിലൻ സ്മാർട്ട് ഫോണുമായി 'ഇൻഫോക്കസ്' രംഗത്ത്

ഇന്ത്യയിൽ നേരത്തേ പുറത്തിറക്കിയ ബിൻഗോ 20, ബിൻഗോ 21 എന്നീ ആൻഡ്രോയ്ഡ് ഫോണുകൾക്ക് പിന്നാലെ ബിൻഗോ 50 എന്ന മികച്ച സ്മാർട് ഫോണുമായി ഇൻഫോക്കസ് ഇന്ത്യൻ...

ബിൻഗോ ശ്രേണിയിലെ കിടിലൻ സ്മാർട്ട് ഫോണുമായി

bingo 50ഇന്ത്യയിൽ നേരത്തേ പുറത്തിറക്കിയ ബിൻഗോ 20, ബിൻഗോ 21 എന്നീ ആൻഡ്രോയ്ഡ് ഫോണുകൾക്ക് പിന്നാലെ ബിൻഗോ 50 എന്ന മികച്ച സ്മാർട് ഫോണുമായി ഇൻഫോക്കസ് ഇന്ത്യൻ വിപണിയില്‍.

മാർച്ച് 21 മുതൽ സ്നാപ്ഡീൽ വഴി വിൽപ്പനയ്ക്കെത്തുന്ന ഫോണിന് 7,999 രൂപയാണ് വില. ഇരട്ട സിമ്മുകൾ പിന്തുണയ്ക്കുന്ന ഫോണിന് 720 x 1280 റെസലൂഷൻ നൽകുന്ന 5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണുള്ളത്. ആൻഡ്രോയ്ഡ് 6.0 മാഷ്മല്ലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണിന

് ഇൻലൈഫ് യുഐ 2.0 സ്കിൻ മിഴിവേകുന്നു.


1.3 ജിഗാ ഹെട്സ് വേഗത നൽകുന്ന ക്വാഡ്കോർ മീഡിയാ ടെക് എംടി 6735 പ്രോസസറിൽ പ്രവർത്തിക്കുന്ന പുതിയ ബിൻഗോ ഫോണിന് 3 ജിബി റാമാണ് കരുത്തേകുന്നത്. എൽഇഡി ഫ്ലാഷോട് കൂടിയ 8 മെഗാപിക്സൽ ആട്ടോ ഫോക്കസ് പ്രത്യേകതയുള്ള പ്രധാന കാമറയ്ക് എഫ്/2.2 അപേർച്ചറാണുള്ളത്.

മൈക്രോ എസ്.ഡി കാർഡ് ഉപയോഗിച്ച് 64 ജിബി വരെ സംഭരണ ശേഷി ഉയർത്താൻ കഴിയുന്ന ഫോണിന് 16 ജിബി ഇന്റേണൽ സ്റ്റോറോജാണുള്ളത്. 2500 എംഎഎച്ച് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫോൺ വാങ്ങുന്ന ആദ്യത്തെ 100 പേർക്ക് 1000 രൂപ വില വരുന്ന റോക്ക് സെൽഫി സ്റ്റിക്ക് സൗജന്യമായി ലഭിക്കും.

Read More >>