യമന്‍: വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ കന്യാസ്ത്രീയും

സനാ: യമനില്‍ അക്രമികള്‍ വെടിവച്ചു കൊന്ന 16 പേരില്‍ ഇന്ത്യയില്‍ നിന്നുള്ള കന്യാസ്ത്രീയും ഉള്‍പ്പെട്ടതായി സ്ഥിരീകരണം. സിസിലിയ മിന്ജ് എന്ന ഛാര്‍ഖണ്ഡ്...

യമന്‍: വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ കന്യാസ്ത്രീയും

yemenസനാ: യമനില്‍ അക്രമികള്‍ വെടിവച്ചു കൊന്ന 16 പേരില്‍ ഇന്ത്യയില്‍ നിന്നുള്ള കന്യാസ്ത്രീയും ഉള്‍പ്പെട്ടതായി സ്ഥിരീകരണം. സിസിലിയ മിന്ജ് എന്ന ഛാര്‍ഖണ്ഡ് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. അക്രമ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇപ്പോഴും യമനില്‍ തുടരുന്ന ഇന്ത്യാക്കാരോട് നാട്ടില്‍ തിരിച്ചെത്താന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അഭ്യര്‍ഥിച്ചു. കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മദര്‍ തെരേസ സ്ഥാപിച്ച ആതുരാലയത്തിന്‍റെ യമനിലെ ശാഖയിലാണ് അക്രമണം ഉണ്ടായത്.


ഇന്ത്യക്കാരായ 4 കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടു എന്നായിരുന്നു നേരത്തേ പുറത്തു വന്നിരുന്ന വാര്‍ത്ത‍ എന്നാല്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് മരിച്ചവരില്‍ ഒരു ഇന്ത്യക്കാരി മാത്രമേയുള്ളൂ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. യമന്‍റെ തീരദേശ നഗരമായ ഏദനിലാണ് വൃദ്ധസദനത്തിന് നേരെ ആക്രമണമുണ്ടായത്. റ്വാണ്ട സ്വദേശിനികളായ സിസ്റ്റര്‍ എം മാര്‍ഗരെറ്റ് (44), സിസ്റ്റര്‍ എം റെജിനെറ്റ്‌, കെനിയ സ്വദേശിനിയായ സിസ്റ്റര്‍ എം ജൂഡിത്ത് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് കന്യാസ്ത്രീകള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബംഗളുരു സ്വദേശികളായ കമ്മ്യൂണിറ്റി സുപ്പീരിയര്‍ സിസ്റ്റര്‍ എം സാലി, ഫാദര്‍ ടോമി എഡിബി എന്നിവരെ സംഭവത്തിന്‌ ശേഷം കാണാതായിരിക്കുകയാണ്.

യമനില്‍ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ജിബോട്ടിയിലേക്ക് മാറ്റിയ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും കിട്ടുന്ന വിവരം അനുസരിച്ച്, മാതാപിതാക്കളെ കാണാന്‍ എന്ന പേരില്‍ വൃദ്ധസദനത്തിനുള്ളില്‍ കടന്ന അക്രമികള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കൊന്ന ശേഷം ചുറ്റിനും തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. അപകടം മനസിലായപ്പോള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ച കന്യാസ്ത്രീകള്‍ക്ക് നേരെയാണ് അക്രമികള്‍ ആദ്യം വെടി ഉതിര്‍ത്തത്. ശേഷം വൃദ്ധസദനത്തിന്‍റെ മുക്കും മൂലയും പരിശോധിച്ച് 80 പേരോളം വരുന്ന ബാക്കി അന്തേവാസികളെ കൈകള്‍ പിന്നില്‍ കെട്ടി പുറത്തു കൊണ്ട് വന്ന് തലയില്‍ വെടി വച്ച് കൊല്ലുകയായിരുന്നു.

ആക്രമണത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപെട്ട ഒരു കന്യാസ്ത്രീ താന്‍ സ്റ്റോര്‍ റൂമിലെ ഫ്രിഡ്ജിനുള്ളില്‍ കയറി ഒളിച്ചാണ് രക്ഷപെട്ടതെന്ന് വെളിപ്പെടുത്തി. അതേസമയം, കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് വകവയ്ക്കാതെ യമനിലേക്ക് തിരിച്ചു പോയവര്‍ക്കാണ് അപകടം ഉണ്ടായതെന്നും അത് കൊണ്ട് തന്നെ ഇനിയെങ്കിലും കേന്ദ്രത്തിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് യമനിലുള്ള എല്ലാ ഇന്ത്യാക്കാരും നാട്ടിലേക്കു തിരിച്ചു വരണമെന്നും സുഷമ സ്വരാജ് അറിയിച്ചു.

Story by