രാജ്യത്തെ വിദേശ നാണ്യശേഖരം റെക്കോര്‍ഡ്‌ ഉയരത്തില്‍

മുംബൈ: രാജ്യത്തെ വിദേശ നാണ്യശേഖരം റെക്കോഡ് ഉയരത്തില്‍.റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ച് 18ന് അവസാനിച്ച ആഴ്ചയില്‍ 355.9...

രാജ്യത്തെ വിദേശ നാണ്യശേഖരം റെക്കോര്‍ഡ്‌ ഉയരത്തില്‍

currency

മുംബൈ: രാജ്യത്തെ വിദേശ നാണ്യശേഖരം റെക്കോഡ് ഉയരത്തില്‍.

റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ച് 18ന് അവസാനിച്ച ആഴ്ചയില്‍ 355.9 ബില്യണ്‍ ഡോളറായി രാജ്യത്തെ വിദേശ നാണ്യശേഖരം ഉയര്‍ന്നു കഴിഞ്ഞു. നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എന്‍എസ്ഡിഎല്‍) മാര്‍ച്ച് 18 പുറത്തുവിട്ട കണക്കുപ്രകാരം ജനവരി-മാര്‍ച്ച് കാലയളവില്‍ 15,665 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയിലിറക്കിയത്.

വരുമാനം, പണപ്പെരുപ്പം, പണവായ്പ നയം തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്ഥൂല സാമ്പത്തിക മേഖലയിലുണ്ടായ മെച്ചപ്പെട്ട സാഹചര്യം വിദേശ നിക്ഷേപകരെ ആകര്‍ഷിച്ചതാണ് നാണ്യ ശേഖരത്തില്‍ വര്‍ധനവുണ്ടാക്കാനിടയാക്കിയതെന്ന് വിദഗ്തതരുടെ വിലയിരുത്തല്‍. വിദേശ നിക്ഷേപകര്‍ വീണ്ടും രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപം തുടങ്ങിയെന്നതിന്റെ തെളിവാണ് വിദേശ നാണ്യ ശേഖരത്തിലെ വര്‍ധന.

Story by
Read More >>