ലോക ട്വന്റി20; ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ആധികാരിക വിജയം

കൊല്‍ക്കത്ത: ട്വന്റി-20 ലോകകപ്പ് ആദ്യ സന്നാഹ മൽസരത്തിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. 45 റണ്‍സിനാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ...

ലോക ട്വന്റി20; ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ആധികാരിക വിജയം

rohith-sharma

കൊല്‍ക്കത്ത: ട്വന്റി-20 ലോകകപ്പ് ആദ്യ സന്നാഹ മൽസരത്തിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. 45 റണ്‍സിനാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 19.2 ഓവറിൽ 140 റൺസിന് പുറത്തായി. മികച്ച ഫോമില്‍ തുടരുന്ന രോഹിത് ശര്‍മയുടെ ബാറ്റിങ്ങ് ആണ് മികച്ച സ്കോര്‍ നേടാന്‍ ഇന്ത്യയെ സഹായിച്ചത്. 57 പന്തിൽ ഒൻപത് ബൗണ്ടറികളും ഏഴു സിക്സും ഉൾപ്പെടെ രോഹിത് 98 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 20 റൺസെടുത്ത ക്രിസ് ഗെയ്‌ലാണ് വിൻഡീസിന്റെ ടോപ് സ്കോറർ.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമി, പവൻ നേഗി, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Read More >>