ഏഷ്യ കപ്പ്; ബംഗ്ലാദേശിനെ തോല്‍പ്പിച്ചു ഇന്ത്യ ചാമ്പ്യന്മാര്‍

മിര്‍പുര്‍: ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ആറാമത് ഏഷ്യ കപ്പ്‌ കിരീടം നേടി. സ്‌കോര്‍- ബംഗ്ലാദേശ് 15 ഓവറില്‍...

ഏഷ്യ കപ്പ്; ബംഗ്ലാദേശിനെ തോല്‍പ്പിച്ചു ഇന്ത്യ ചാമ്പ്യന്മാര്‍

dhawan

മിര്‍പുര്‍: ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ആറാമത് ഏഷ്യ കപ്പ്‌ കിരീടം നേടി. സ്‌കോര്‍- ബംഗ്ലാദേശ് 15 ഓവറില്‍ അഞ്ചിന് 120; ഇന്ത്യ 13.5 ഓവറില്‍ രണ്ടിന് 122. മഴ മൂലം മത്സരം 15 ഓവറാക്കി ചുരുക്കിയിരുന്നു.  ഒരു കളി പോലും തോല‍്ക്കാതെയാണ് ഇന്ത്യയുടെ കിരീടധാരണം. ഫൈനലില്‍ അര്‍ദ്ധ സെഞ്ച്വറി നേടി വിജയത്തില്‍ മുഖ്യ പങ്കു വഹിച്ച ശിഖര്‍ ധവാനാണ് ഫൈനലിലെ താരം.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്ന ബംഗ്ലാദേശ് 15 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്‌ടത്തില്‍ 120 റണ്‍സാണ് നേടിയത്. പുറത്താകാതെ 33 റണ്‍സെടുത്ത മഹമ്മദുള്ളയും 32 റണ‍്സെടുത്ത സബ്ബിര്‍ റഹ്‌മാനുമാണ് ബംഗ്ലാദേശിനുവേണ്ടി തിളങ്ങി. ഇന്ത്യയ്‌ക്കു വേണ്ടി ആര്‍ അശ്വിന്‍, ആശിഷ് നെഹ്‌റ, ജസ്‌പ്രിത് ബുംറാ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Read More >>