ലോക ട്വന്റി20; ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരെ

മുംബൈ: ലോക ട്വന്റി20 ഫൈനല്‍ ലക്ഷ്യമിട്ട് ടീം മുന്‍ ലോകചാമ്പ്യന്മാരായ ടീം ഇന്ത്യയും വെസ്റ്റിന്‍ഡീസും ഇന്ന് സെമിയില്‍ ഏറ്റുമുട്ടും.സൂപ്പര്‍ പത്തിലെ...

ലോക ട്വന്റി20; ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരെ

dhoni1

മുംബൈ: ലോക ട്വന്റി20 ഫൈനല്‍ ലക്ഷ്യമിട്ട് ടീം മുന്‍ ലോകചാമ്പ്യന്മാരായ ടീം ഇന്ത്യയും വെസ്റ്റിന്‍ഡീസും ഇന്ന് സെമിയില്‍ ഏറ്റുമുട്ടും.

സൂപ്പര്‍ പത്തിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട് തുടങ്ങിയ ഇന്ത്യ നിര്‍ണായകമായ അവസാന മത്സരത്തില്‍ ഒാസ്‌ട്രേലിയയെ കെട്ടുകെട്ടിച്ചാണ് സെമിയിലേക്ക് യോഗ്യത നേടിയത്.  കോഹ്‌ലിയെയും ധോണിയെയും ഒഴിച്ചുനിര്‍ത്തിയാല്‍ മുന്‍നിര താരങ്ങളായ രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന എന്നിവര്‍ ഫോമിലല്ല എന്നത് ഇന്ത്യന്‍ ടീമിനെ ആശങ്കപെടുത്തുന്നു. പരിക്ക് മൂലം യുവരാജ് ടീമില്‍ നിന്ന് പുറത്ത് പോയതും ഇന്ത്യന്‍ ടീമിന് തലവേദന സൃഷ്ട്ടിക്കും. യുവരാജിന് പകരം മനീഷ് പാണ്ഡെ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. മനീഷ് പാണ്ഡെയോ അജിന്‍ക്യ രഹാനെയോ ആയിരിക്കും ഇന്ന് യുവിക്ക് പകരമായി കളത്തിലിറങ്ങുക.


ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ വിന്‍ഡീസിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസമാവും ഇന്ത്യക്ക് മുതല്‍ക്കൂട്ട്.

ക്രിസ് ഗെയ്ല്‍ എന്ന സൂപ്പര്‍ താരത്തെ ആശ്രയിച്ചാണ് വിന്‍ഡീസിന്റെ കുതിപ്പ്. സൂപ്പര്‍ പത്തിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറിനേടി മികവു തെളിയിച്ചതാണ് ഗെയ്ല്‍.

ഇന്ത്യന്‍ നിരയില്‍ വിരാട് കോഹ്‌ലിയെ പിടിച്ചുകെട്ടുക എന്നതായിരിക്കും വിന്‍ഡീസ് ബൗളര്‍മാരുടെ പ്രധാന വെല്ലുവിളി. വിന്‍ഡീസിനെതിരായ അഞ്ചാം ട്വന്റിയാണ് ഇന്ന് നടക്കുന്നത്. മുന്‍പ് നടന്ന നാലില്‍ ഇരുടീമുകളും രണ്ടെണ്ണം വീതം ജയിച്ചു.

Read More >>