ലോക ട്വന്റി20; ഇന്ത്യ-പാക് മത്സരം കൊല്‍ക്കത്തയില്‍

ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിന്റെ വേദി കൊല്‍ക്കൊത്തയിലേക്ക് മാറ്റി. നേരത്തെ ധര്‍മ്മശാലയില്‍ ആയിരുന്നു മത്സരം നടത്താന്‍...

ലോക ട്വന്റി20; ഇന്ത്യ-പാക് മത്സരം കൊല്‍ക്കത്തയില്‍

india-v-pak

ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിന്റെ വേദി കൊല്‍ക്കൊത്തയിലേക്ക് മാറ്റി. നേരത്തെ ധര്‍മ്മശാലയില്‍ ആയിരുന്നു മത്സരം നടത്താന്‍ നിശ്ചയിച്ചിരുന്നത്. പാകിസ്ഥാന്‍ അതൃപ്‌തി അറിയിച്ചതിനെ തുടര്‍ന്നാണ് വേദി മാറ്റാന്‍ ഐ സി സി തീരുമാനിച്ചത്.

സുരക്ഷാപ്രശ്നങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഐ സി സി ഇക്കാര്യം ബി സി സി ഐയുമായി ചര്‍ച്ച ചെയ്യുകയും വേദി മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തത്. മാര്‍ച്ച് 19നാണ് ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ - പാകിസ്ഥാന്‍ മത്സരം.

നേരത്തെ, ധര്‍മ്മശാലയില്‍ മത്സരം നടത്താനുള്ള തീരുമാനത്തില്‍ മാറ്റമൊന്നുമില്ലെന്നും വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഐ സി സിയുടെ ഇടപെടലാണ് വേദി മാറുന്നതിന് കാരണമായത്.

Read More >>