ചരിത്രം ആവര്‍ത്തിച്ചു; ഇന്ത്യ ജയിച്ചു, പാകിസ്ഥാന്‍ തോറ്റു

കൊല്‍കത്ത: ലോകകപ്പില്‍ ചിരവൈരികളായ പാകിസ്ഥാന് എതിരെ ഒറ്റ മത്സരവും തോറ്റിട്ടില്ലെന്ന ചരിത്രം ആവര്‍ത്തിച്ച് ടീം ഇന്ത്യ.ഇന്നലെ  നടന്ന മത്സരത്തില്‍ 6...

ചരിത്രം ആവര്‍ത്തിച്ചു; ഇന്ത്യ ജയിച്ചു, പാകിസ്ഥാന്‍ തോറ്റു

india-pak

കൊല്‍കത്ത: ലോകകപ്പില്‍ ചിരവൈരികളായ പാകിസ്ഥാന് എതിരെ ഒറ്റ മത്സരവും തോറ്റിട്ടില്ലെന്ന ചരിത്രം ആവര്‍ത്തിച്ച് ടീം ഇന്ത്യ.

ഇന്നലെ  നടന്ന മത്സരത്തില്‍ 6 വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്. മഴകാരണം 18 ഓവറാക്കി കുറച്ച മത്സരത്തില്‍ 119 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ പതിനെട്ടാം ഓവറില്‍ വിജയം കാണുകയായിരുന്നു.

37 പന്തില്‍ നിന്ന് 55 റണ്‍സെടുത്ത കോലിയും 24 പന്തില്‍ 23 റണ്‍സെടുത്ത യുവരാജ് സിങ്ങുമാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത്. ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങിന് അയക്കുകയായിരുന്നു.

Read More >>