മൂന്ന് പന്തില്‍ മൂന്ന് വിക്കറ്റ്; ഇന്ത്യയ്ക്ക് ത്രസിപിക്കുന്ന വിജയം

ബെംഗളൂരു:ആവേശം വാനോളം ഉയര്‍ന്നു നിന്ന നിരണായക  മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അവസാന പന്തില്‍ ഇന്ത്യക്ക് ഒരു റണ്‍ ജയം. ജയത്തോടെ ഇന്ത്യ മൂന്ന്...

മൂന്ന് പന്തില്‍ മൂന്ന് വിക്കറ്റ്; ഇന്ത്യയ്ക്ക് ത്രസിപിക്കുന്ന വിജയം

india

ബെംഗളൂരു:ആവേശം വാനോളം ഉയര്‍ന്നു നിന്ന നിരണായക  മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അവസാന പന്തില്‍ ഇന്ത്യക്ക് ഒരു റണ്‍ ജയം. ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളില്‍ നാല് പോയന്റുമായി രണ്ടാം സ്ഥാനത്തെത്തി. അടുത്ത മത്സരത്തില്‍ ഓസീസിനെ തോല്‍പിച്ചാല്‍ ഇന്ത്യക്ക് സെമിയിലെത്താം.

അവസാന മൂന്ന് പന്തില്‍ നാല് വിക്കറ്റ് ശേഷിക്കേ രണ്ട് റണ്‍സ് മാത്രം വേണ്ടിയിരുന്ന ബംഗ്ലാദേശിന്റെ മൂന്ന് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴ്ത്തി ഹാര്‍ഡിക് പാണ്ട്യയാണ്  ഇന്ത്യക്ക്   വിജയം സമ്മാനിച്ചത്.ആദ്യ രണ്ടു വിക്കറ്റുകള്‍ പാണ്ട്യക്ക് സ്വന്തമാണെങ്കില്‍ അവസാന വിക്കറ്റ് റണ്‍ ഔട്ട്‌ ആയിരുന്നു.


സ്‌കോര്‍: ഇന്ത്യ- 146/7 (20); ബംഗ്ലാദേശ് 145/9(20).

ആദ്യം ബാറ്റ് ചെയ്ത് വലിയ ടോട്ടല്‍ പടുത്തുയര്‍ത്താനാവാതിരുന്ന ഇന്ത്യയ്ക്ക് ഫീല്‍ഡിങ്ങിലെ പിഴവുകളാണ് രണ്ടാം ഇന്നിങ്‌സില്‍ വിനയായത്. നാല് ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്.  തമീം ഇഖ്ബാല്‍ (32 പന്തില്‍ 35), സാബിര്‍ റഹ്മാന്‍ (15 പന്തില്‍ 26), ഷാക്കിബല്‍ ഹസന്‍ (15 പന്തില്‍ 22), സൗമി സര്‍ക്കാര്‍ (21 പന്തില്‍ 21) എന്നിവരുടെ പ്രകടനമാണ് സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ബംഗ്ലാദേശിനെ മുന്നോട്ടുനയിച്ചത്. 23 പന്തില്‍ 30 റണ്‍സെടുത്ത റെയ്‌നയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍.

ഇന്ത്യക്കായി നാലോവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിനാണ് കളിയിലെ കേമനായത്. രവീന്ദ്ര ജഡേജയും ഹാര്‍ദിക് പാണ്ഡ്യയും രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ നെഹ്‌റയും റെയ്‌നയും ഓരോ വിക്കറ്റ് വീഴ്ത്തി.

ബംഗ്ലാ ബൗളര്‍മാരില്‍ അല്‍-അമീന്‍ ഹുസൈനും മുസ്തഫിസുര്‍ റഹ്മാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷുവഗത ഹോം, ഷാക്കിബല്‍ ഹസന്‍, മഹ്മൂദുള്ളാ എന്നിവര്‍ ഓരോ വിക്കറ്റ് നേടി

Read More >>