കോഹ്ലിയുടെ മികവില്‍ ഇന്ത്യ സെമിയില്‍

മൊഹാലി: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ നിർണായക മത്സരത്തിൽ ഓസ്ട്രേലിയയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പ്‌ സെമിയില്‍ കടന്നു.ജയിക്കാൻ...

കോഹ്ലിയുടെ മികവില്‍ ഇന്ത്യ സെമിയില്‍

Virat-

മൊഹാലി: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ നിർണായക മത്സരത്തിൽ ഓസ്ട്രേലിയയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പ്‌ സെമിയില്‍ കടന്നു.

ജയിക്കാൻ 161 റൺസ് വേണ്ടിയിരുന്ന ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. പുറത്താകാതെ 82 റൺസെടുത്ത വിരാട് കോഹ‌്‌ലിയാണ്കളിയിലെ കേമന്‍. ധോണി പുറത്താകാതെ 18 റൺെസടുത്തു. സെമിയില്‍ ന്യൂസീലൻഡ് ഇംഗ്ലണ്ടിനേയും ഇന്ത്യ വെസ്റ്റ് ഇൻഡീസിനേയും നേരിടും.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആറു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. ഓസീസ് ഓപ്പണര്‍മാരായ ഖ്വാജെയും ഫിഞ്ചും ചേർന്നു ഇന്ത്യൻ ബോളർമാരേ ആദ്യ ബോള്‍ മുതല്‍ തന്നെ ആക്രമിച്ചു. മൂന്നാം ഓവറില്‍ 50 കടന്നു വലിയ ഒരു സ്കോര്‍ ലക്‌ഷ്യം വച്ച് കുതിക്കുകയായിരുന്ന ഓസീസിന് നെഹ്റ ആദ്യ പ്രഹരം ഏല്‍പ്പിച്ചു.  നാലാം ഓവറിൽ നെഹ്റയുടെ പന്തില്‍ ഖ്വാജയെ(26) വിക്കറ്റിനു പിന്നിൽ ധോണി ക്യാച്ചെടുത്ത് പുറത്താക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് എടുത്തു കൊണ്ട് ഇന്ത്യന്‍ ബൌളര്‍മാര്‍ ഓസീസ് സ്കോര്‍ പിടിച്ചു നിര്‍ത്തി. പാണ്ഡ്യ രണ്ടും യുവരാജ് സിങ്, നെഹ്റ, ബുംറെ, അശ്വിൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.

വിജയലക്ഷ്യമായ 161 റൺസ് തേടിയിറങ്ങിയ ഇന്ത്യ കരുതലോടെയാണ് കളിച്ചത്. വിക്കറ്റ് കളയാതെ റൺസ് കണ്ടെത്താനായിരുന്നു ശ്രമം. എന്നാൽ ഏറെ നേരം ക്രീസിൽ പിടിച്ചു നിൽക്കാൻ ഓപ്പണർമാർക്കു സാധിച്ചില്ല. 13 റൺസെടുത്ത ശിഖർ ധവാനായിരുന്നു ആദ്യം പുറത്തായത്. പിന്നാലെ രോഹിത് ശർമയും (12) പുറത്തായി. സുരേഷ് റെയ്നയ്ക്കും അൽപായുസായിരുന്നു. വെറും 10 റൺസാണ് റെയ്ന നേടിയത്. കോഹ്‌ലി-യുവരാജ് സഖ്യത്തിലായി പിന്നീട് പ്രതീക്ഷ. ക്ഷമയോടെ പിടിച്ചു നിന്ന് റൺസ് കണ്ടെത്താൻ ഇരുവരും ശ്രമിച്ചു. എന്നാൽ മികച്ച രീതിയിൽ കളിച്ചുകൊണ്ടിരുന്ന യുവിയെ വാട്സൺ നല്ലൊരു ഡൈവിങ്ങിലൂടെ ക്യാച്ചെടുത്ത് പുറത്താക്കിയത് ഇന്ത്യയ്ക്കു ക്ഷീണമായി. യുവി 21 റൺസെടുത്തു. ഇതിനിടെയിൽ കോഹ്‌ലി അർധസെഞ്ചുറി തികച്ചു. കോഹ്‌ലിക്കൊപ്പം ധോണി ചേർന്നതോടെ വീണ്ടും സ്കോർ ബോർഡ് ചലിച്ചു. ഇന്ത്യയെ സെമിയിലേക്കു കൈപിടിച്ചുയർത്തിയ കൂട്ടുകെട്ടായിരുന്നു പിന്നീട് പിറന്നത്.

Read More >>