ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഒത്തുകളിയെന്ന്‍ മുന്‍ പാക് കളിക്കാരന്‍

കറാച്ചി: ലോക ടി20യില്‍ ഇന്ത്യ-ബംഗ്ലാദേശ് മല്‍സരത്തില്‍ ഒത്തുകളി നടന്നുവെന്ന ആരോപണവുമായി മുന്‍ പാക് സ്‌പിന്നര്‍ തൗസീഫ് അഹമ്മദ് രംഗത്ത്....

ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഒത്തുകളിയെന്ന്‍ മുന്‍ പാക് കളിക്കാരന്‍

india-bangladesh

കറാച്ചി: ലോക ടി20യില്‍ ഇന്ത്യ-ബംഗ്ലാദേശ് മല്‍സരത്തില്‍ ഒത്തുകളി നടന്നുവെന്ന ആരോപണവുമായി മുന്‍ പാക് സ്‌പിന്നര്‍ തൗസീഫ് അഹമ്മദ് രംഗത്ത്. പാകിസ്ഥാനുവേണ്ടി 34 ടെസ്റ്റും 70 ഏകദിനവും കളിച്ചിട്ടുള്ള തൗസീഫ്, മുമ്പ് പാക് എ ടീമിന്റെ പരിശീലകനുമായിരുന്നു.

ഉറപ്പായും ജയിക്കാമായിരുന്ന മല്‍സരം ബംഗ്ലാദേശ് ഇന്ത്യയ്‌ക്ക്വേണ്ടി തോറ്റു കൊടുത്തുവെന്നും ഈ മല്‍സരത്തെക്കുറിച്ച് ഐസിസി വിശദമായ അന്വേഷണം നടത്തണമെന്നാണ് തൗസീഫിന്റെ ആവശ്യം.

"മൂന്നു പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് മാത്രം മതിയായിരുന്ന ബംഗ്ലാദേശ് മൂന്നു വിക്കറ്റുകള്‍ തുലച്ച് തോല്‍വി ഏറ്റുവാങ്ങിയത് അവിശ്വസനീയമായ കാര്യമാണ്. ഇത് ഒത്തുകളിയാണെന്ന കാര്യത്തില്‍ സംശയമില്ല. ഇതേക്കുറിച്ച് ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷിക്കണം" തൗസീഫ് ആവശ്യപ്പെട്ടു.Read More >>