ട്വന്റി 20 റാങ്കിങ്: കോഹ്ലി ഒന്നാമന്‍

കോഹ്ലി (871), ഫിഞ്ച് (803) ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്ടില്‍ (762) ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലസ്സി (741) ഇംഗ്ലണ്ടിന്റെ അലക്സ് ഹെയ്ല്‍സ് (737) എന്നിവരാണ് റാങ്കിങ്ങിലെ ആദ്യ സ്ഥാനക്കാര്‍.

ട്വന്റി 20 റാങ്കിങ്: കോഹ്ലി ഒന്നാമന്‍

kohli

ദുബായ്: ഇന്ത്യന്‍ ബാറ്റിംഗിന്റെ നേടും തൂണായ വിരാട്ട് കോഹ്ലിക്ക് ഐസിസി ട്വന്റി-20 ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം. ഓസ്ട്രേലിയന്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ പിന്തള്ളിയാണ് കോഹ്ലി ഈ നേട്ടത്തില്‍ എത്തിയിരിക്കുന്നത്.

ട്വന്റി-20 ലോകകപ്പ് തുടങ്ങും മുമ്പ് കോഹ്ലിയും ഫിഞ്ചും തമ്മില്‍ 24 പോയിന്റിന്റെ വ്യത്യാസമുണ്ടായിരുന്നു. ഇപ്പോള്‍ ഫിഞ്ചിനേക്കാളും 68 പോയ്ന്റ് മുന്നിലാണ് കോഹ്ലി.

കോഹ്ലി (871), ഫിഞ്ച് (803) ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്ടില്‍ (762) ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലസ്സി (741) ഇംഗ്ലണ്ടിന്റെ അലക്സ് ഹെയ്ല്‍സ് (737) എന്നിവരാണ് റാങ്കിങ്ങിലെ ആദ്യ സ്ഥാനക്കാര്‍.


ബൗളര്‍മാരില്‍ ഇന്ത്യയുടെ ആര്‍ അശ്വിന് രണ്ട് സ്ഥാനം താഴേക്ക് വന്ന് മൂന്നാം സ്ഥാനത്തായി. വെസ്റ്റിന്‍ഡീസിന്റെ സാമുവല്‍ ബദ്രി (753) ഒന്നാം സ്ഥാനത്തെത്തി. ദക്ഷണാഫ്രിക്കയുടെ ഇമ്രാന്‍ താഹിറാണ് (740) രണ്ടാം സ്ഥാനത്ത. മൂന്നാം സ്ഥാനത്തുളള അശ്വിന് 725 പോയിന്റാണുള്ളത്. ഏഴാം സ്ഥാനത്തുളള രവീന്ദ്ര ജഡേജയാണ് (645) ആദ്യ പത്തിലുളള മറ്റൊരു ഇന്ത്യന്‍ ബൗളര്‍.

ഓള്‍റൗണ്ടര്‍മാരില്‍ കഴിഞ്ഞ മത്സരത്തോടെ വിരമിച്ച ഓസീസിന്റെ ഷെയ്ന്‍ വാട്സണാണ് (373) ഒന്നാം സ്ഥാനത്ത്. ബംഗ്ലാദേശിന്റെ ഷാക്കിബ് ഉള്‍ ഹസന്‍ (346) പാകിസ്താന്‍ ട്വന്റി 20 നായകന്‍ ഷാഹിദ് അഫ്രീദി (332) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഏഴാം സ്ഥാനത്തുളള യുവരാജ് സിങ്ങാണ് (273) ആദ്യ പത്തിലുളള ഏക ഇന്ത്യന്‍ താരം.

ടീമുകളില്‍ ഇന്ത്യ (127) ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ന്യൂസിലന്‍ഡ് (122) രണ്ട് സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. വെസ്റ്റിന്‍ഡീസാണ് 120 പോയിന്റുമായി മുന്നാം സ്ഥാനത്ത്.

Read More >>