"എന്നെ ഗുരുതരാവസ്ഥയില്‍ ആക്കിയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും": സലിം കുമാര്‍

തന്നെ ഗുരുതരാവസ്ഥയില്‍ ആക്കിയ മാനസിക രോഗികള്‍ക്കെതിരെ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് സലിം കുമാര്‍. നടന്‍ സലിം കുമാര്‍കൊച്ചിയിലെ അമൃത...

"എന്നെ ഗുരുതരാവസ്ഥയില്‍ ആക്കിയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും": സലിം കുമാര്‍salim-kumar

തന്നെ ഗുരുതരാവസ്ഥയില്‍ ആക്കിയ മാനസിക രോഗികള്‍ക്കെതിരെ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് സലിം കുമാര്‍. നടന്‍ സലിം കുമാര്‍കൊച്ചിയിലെ അമൃത ഹോസ്പ്പിറ്റലില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് എന്ന് വ്യാജ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരന്നിരുന്നു. ഒടുവില്‍ തനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് സലിം കുമാര്‍ തന്നെ നേരിട്ട് വ്യക്തമാക്കിയതോടെയാണ് സോഷ്യല്‍ മീഡിയയിലെ സന്ദേശങ്ങള്‍ നിലച്ചത്.

ദുഃഖ വെള്ളിയാഴ്ച ദിനം മുതലാണ്‌ ഇത്തരം സന്ദേശങ്ങള്‍ പരക്കാന്‍ തുടങ്ങിയത്. പ്രതി മാസം നടത്തുന്ന ചെക്കപ്പിനായി സലിം കുമാര്‍ വെള്ളിയാഴ്ച ആശുപത്രിയില്‍ എത്തിയിരുന്നു. ഇതായിരിക്കാം വ്യാജ സന്ദേശങ്ങള്‍ക്ക് തുടക്കമിട്ടത് എന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം. സന്ദേശങ്ങള്‍ കണ്ടു നിരവധി ആളുകള്‍ ആശുപത്രിയിലേക്ക്  വിളിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകരെപ്പോലും ഈ സന്ദേശങ്ങള്‍ ആശങ്കയിലാക്കി.

പ്രചരണത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും ചില മാനസിക രോഗികളാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ക്ക് ഒരുങ്ങുകയാണെന്നും സലിം കുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം നടന്‍ ജഗതി ശ്രീകുമാറിന്‍റെ ആരോഗ്യ നില സംബന്ധിച്ചും സോഷ്യല്‍ മീഡിയയില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.