ഹൃതിക്ക്– കങ്കണ വാക്കുതര്‍ക്കം നിയമയുദ്ധത്തിലേക്ക്‌ വഴിമാറുന്നു

ഹൃതിക് റോഷനും കങ്കണ റണോട്ടും തമ്മിലുള്ള വാക്കുതര്‍ക്കം നിയമയുദ്ധത്തിലേക്ക്‌ വഴിമാറുന്നു. ഹൃതിക് തന്‍റെ പൂര്‍വ്വകാമുകനാണ് എന്ന തരത്തില്‍ കങ്കണ ഒരു...

ഹൃതിക്ക്– കങ്കണ വാക്കുതര്‍ക്കം നിയമയുദ്ധത്തിലേക്ക്‌ വഴിമാറുന്നു

hrithik-kangana-story_647_090215044732

ഹൃതിക് റോഷനും കങ്കണ റണോട്ടും തമ്മിലുള്ള വാക്കുതര്‍ക്കം നിയമയുദ്ധത്തിലേക്ക്‌ വഴിമാറുന്നു. ഹൃതിക് തന്‍റെ പൂര്‍വ്വകാമുകനാണ് എന്ന തരത്തില്‍ കങ്കണ ഒരു ചാനല്‍ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.

വിവാഹിതനായിരുന്ന സമയത്ത് തന്നെ താനുമായി ഹൃതിക് പ്രണയത്തിലായിരുന്നു എന്നായിരുന്നു കങ്കണയുടെ വാദം. എന്നാല്‍ ഇത് അപ്പാടെ നിഷേധിച്ച ഹൃതിക് പ്രശസ്തിക്ക് വേണ്ടിയാണ് കങ്കണ ഇത്തരം കള്ളക്കഥകള്‍ കേട്ടിച്ചമക്കുന്നതെന്ന് അഭിപ

്രായപ്പെട്ടു. കൂടാതെ 1400-ല്‍ കൂടുതല്‍ ഇമെയിലുകള്‍ കംഗണയുടെ പക്കല്‍ നിന്നും തനിക്കു ലഭിച്ചിട്ടുണ്ടെന്നും പലതിലും അവരുടെ ഫോട്ടോകളും വീഡിയോകളും അടങ്ങിയിരുന്നു എന്നും ഹൃതിക് വിശദീകരിച്ചു.

അതേസമയം, പരസ്പരം പ്രണയത്തിലായിരുന്ന സമയത്താണ് താന്‍ ഹൃതിക്കിന് ഇത്തരം ഇമെയിലുകള്‍ അയച്ചതെന്നും, ദേശീയ അവാര്‍ഡ് വരെ നേടിയിട്ടുള്ള തനിക്ക് പ്രശസ്തിക്ക് വേണ്ടി ഇത്തരമൊരു കള്ളം പറയേണ്ട കാര്യമില്ലെന്നും കങ്കണ മറുപടി നല്‍കി.

ഇതോടെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാധ്യമങ്ങള്‍ ആഘോഷിക്കുന്ന ഹൃതിക്- കങ്കണ പ്രണയം ഒടുവില്‍ നിയമത്തിന്‍റെ വഴിയിലേക്ക് നീങ്ങിയിരിക്കുകയാണ്. തങ്ങളുടെ പേരിനു കളങ്കം വരുത്തി എന്ന കുറ്റത്തിന് മാപ്പ് പറയണം എന്ന ആവശ്യവുമായി ഇരുവരും പരസ്പരം നിയമപരമായി നോട്ടീസ് നല്‍കിയിരിക്കുകയാണ് എന്നാണു പുതിയ വാര്‍ത്ത .