'ഈസ്റ്റർ' എന്ന വാക്കിന്നു പിന്നിലെ അറിയപ്പെടാത്ത കൗതുകങ്ങള്‍

മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റ, ലോക രക്ഷകനിലുള്ള വിശ്വാസമാണ് ക്രൈസ്തവർക്ക് ഈസ്റ്റർ. ബൈബിളില്‍ ഈസ്റ്റര്‍ എന്നോ, സമാനമായ മറ്റൊരു പദമോ ഉയിര്‍പ്പിന്...

easter-religious-2015

മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റ, ലോക രക്ഷകനിലുള്ള വിശ്വാസമാണ് ക്രൈസ്തവർക്ക് ഈസ്റ്റർ. ബൈബിളില്‍ ഈസ്റ്റര്‍ എന്നോ, സമാനമായ മറ്റൊരു പദമോ ഉയിര്‍പ്പിന്റെ പെരുന്നാളിന്നു ഉപയോഗിച്ചിട്ടില്ല. പെസഹയുടെ എബ്രായ പദമായ 'പെസാക് ' എന്നായിരുന്നു 'ഉയിർപ്പിന്റെ പെരുന്നാൾ' ആദ്യം അറിയപ്പെട്ടത് . ഗ്രീക്ക് ഭാഷയിൽ 'പാസ്കാ' എന്നും ഈ ദിനം അറിയപ്പെട്ടു. ഇംഗ്ലീഷിൽ ഇതെങ്ങനെ ഈസ്റ്റർ ആയി?

അലക്സാണ്ടർ ഹിസ്ലോപ്പിന്റെ വാദം:

മെസോപ്പോട്ടാമിയൻ ദേവതയായ ഇസ്ടറില്‍ നിന്നുമാണ് ഈസ്റ്ററിന് ഈ പേര് കിട്ടിയതെന്ന വാദമാണ് കൂടുതൽ പ്രബലമായത്. സ്കോട്ട്ലണ്ടിലെ സ്വതന്ത്ര മിഷനറിയായ അലക്സാണ്ടർ ഹിസ്ലോപ്പാണ് ഈ വ്യാഖ്യാനത്തിന് പിന്നിൽ.


eostre5കത്തോലിക്കാ സഭാ വിശ്വാസങ്ങളെ എതിർത്തിരുന്ന ഹിസ്ലോപ്പ് 19-മത് നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഒരു പുസ്തകമെഴുതി.

ക്രിസ്ത്യാനികൾക്ക് നേരെയുള്ള പീഡനം അവസാനിപ്പിച്ച റോമൻ ചക്രവർത്തിയായിരുന്ന, കോൺസ്റ്റൻറ്റെയിനിന്റെ ഭരണത്തിലാണ്, ഈസ്റ്ററിന്,
ഇസ്ടര്‍ ദേവത 
യുടെ പേര് കിട്ടിയതെന്ന് ഹിസ്ലോപ്പ് വാദിച്ചു. ക്രിസ്ത്യാനിയായി മാറി എങ്കിലും കോൺസ്റ്റെൻടെയിൻ ചക്രവർത്തി വിഗ്രഹാരാധന തുടർന്നുവെന്നും ഇസ്ടര്‍ ദേവതയ്ക്കായി നിവേദിച്ച്, ക്രിസ്തുവിന്റെ ഉയിർപ്പ് ദിനം ഈസ്റ്റർ എന്ന് പേരിട്ടു എന്നായിരുന്നു ഹിസ്ലോപ്പിന്റെ വാദം.

എന്നാൽ, ഈ വാദത്തിന് ചരിത്രവുമായി ഒരു പിൻബലവുമില്ല എന്ന് പണ്ഡിതൻമാർ പറയുന്നു. എല്ലാ വിശ്വാസങ്ങളിലും സംഭവിക്കുന്ന പോലെ, ക്രിസ്തുവിന്റെ ഉയിര്‍പ്പുമായി ഒരു ബന്ധവുമില്ലാത്ത 'ഈസ്റ്റര്‍ എഗ്ഗ്', 'ബണ്ണി' പോലെയുള്ള പ്രതിബിംബങ്ങളും കൊണ്ടാണ് ഇപ്പോള്‍  ഈസ്റ്റര്‍ ആഘോഷിക്കപ്പെടുന്നത്.

വാക്കുകളുടെ ഉച്ചാരണത്തിൽ ഭാവനകൾ പ്രചരിപ്പിക്കുന്നതിനെ ഇവർ എതിർക്കുന്നു.'ഗിഫ്റ്റ്' (gift)എന്ന ഇംഗ്ലീഷ് വാക്കിന് ജർമ്മൻ ഭാഷയിൽ വിഷം(poison) എന്നാണ് അർത്ഥം. അങ്ങനെയെങ്കിൽ സമ്മാനം നൽകുന്നതിനെ, വിഷം നൽകുന്നു എന്ന് പറയുന്നതിന്റെ ഔചിത്യം മാത്രം ഹിസ്ലോപ്പിന്റെ വാദങ്ങൾക്കും ഉള്ളൂ എന്ന് ഇക്കൂട്ടര്‍ സമർത്ഥിക്കുന്നു.

പിന്നെങ്ങനെയാണ് 'പെസാക് ദിനം' ഈസ്റ്റർ ആകുന്നത് ?

രണ്ടു ദിവസങ്ങള്‍ക്കു ഒരേ പേര്:

പഴയ നിയമ കാലം മുതൽ യഹൂദൻമാർ ആചരിച്ചു വന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ (Feast of unleavened bread) ആയ പെസഹായും, ക്രിസ്തുവിന്റെ ഉയിർപ്പ് പെരുന്നാളും ഒരേ പേരിൽ അറിയപ്പെട്ടത് ആശയക്കുഴപ്പത്തിന് ഇട വരുത്തി.

അതിനാല്‍ ക്രൈസ്തവ സഭകളിൽ ഉയിർപ്പ് പെരുന്നാള്‍ (Feast of Resurrection) എന്ന് തന്നെ ഈ ദിനം വിശേഷിപ്പിക്കപ്പെട്ടു.

easter

കിഴക്ക് നിന്ന് ഉദിക്കുന്ന രക്ഷകന്‍:

ഈസ്റ്റർ എന്ന പദം മറ്റ് പല വാക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈസ്റ്റ് (East) എന്ന വാക്കുമായി ചേരുന്നതാണ് ഇതിൽ കൂടുതൽ വ്യക്തത നൽകുന്നത്. ക്രൈസ്തവ ദേവാലയങ്ങളുടെ ദർശനം കിഴക്ക് ആയതും ഈ ദിശയുടെ പ്രാധാന്യം വിളിച്ചോതുന്നുണ്ട്. ലോക രക്ഷയുടെ പ്രത്യാശ കിഴക്ക് നിന്നും ഉത്ഭവിക്കും എന്ന വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനം.കിഴക്ക് നിന്ന് ഉദിക്കുന്ന പ്രത്യാശയായി ഈസ്റ്റർ മാറി.

jesus

ഈസ്റ്റർമനാത്:

വസന്തത്തെ സൂചിപ്പിക്കുന്ന വാക്കാണ് ഈസ്റ്റർ.പെസഹാ പെരുന്നാൾ ആചരിച്ചിരുന്നത് ഈസ്റ്റർമനാത് എന്ന മാസത്തിലായിരുന്നു. 'വസന്ത കാലം' എന്നാണ് ഇതിന്റെയർത്ഥം.

ഈസ്റ്റർമനാത് മാസത്തിൽ ആചരിക്കപ്പെടുന്ന ഉയിർപ്പിന്റെ പെരുന്നാളും കാലക്രമേണ ഈസ്റ്റർ എന്നും അറിയപ്പെട്ടു എന്നാണ് മറ്റൊരു വിവരണം.

Read More >>