ഹോക്കി ഇന്ത്യ അവാര്‍ഡ് പി.ആര്‍. ശ്രീജേഷിന്

ബംഗളൂരു: ഇന്ത്യന്‍ ഹോക്കിയിലെ മികച്ച താരത്തിനുള്ള ‘ധ്രുവബത്ര പ്ളെയര്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം മലയാളിയായ പി.ആര്‍. ശ്രീജേഷിന്. 2006 മുതല്‍ ഇന്ത്യന്‍...

ഹോക്കി ഇന്ത്യ അവാര്‍ഡ് പി.ആര്‍. ശ്രീജേഷിന്

sreejesh-pr

ബംഗളൂരു: ഇന്ത്യന്‍ ഹോക്കിയിലെ മികച്ച താരത്തിനുള്ള ‘ധ്രുവബത്ര പ്ളെയര്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം മലയാളിയായ പി.ആര്‍. ശ്രീജേഷിന്. 2006 മുതല്‍ ഇന്ത്യന്‍ ടീമിലുള്ള ശ്രീജേഷിന്‍െറ മികവിലായിരുന്നു 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞത്.

ഒളിമ്പിക്സ് യോഗ്യതയും ലോക ഹോക്കി ലീഗില്‍ വെങ്കല മെഡലും ഉള്‍പ്പെടെ രാജ്യത്തിന് അവിസ്മരണീയ നേട്ടങ്ങള്‍ സമ്മാനിച്ച ഈ കൊച്ചിക്കാരന് അര്‍ഹിച്ച ബഹുമതി തന്നെയാണിത്.

കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഹോക്കി ഇന്ത്യ വാര്‍ഷിക പുരസ്കാരം നേടുന്ന ആദ്യ മലയാളികൂടിയാണ് ശ്രീജേഷ്. 25 ലക്ഷം രൂപയാണ് പുരസ്കാര തുക. ദീപികയാണ് മികച്ച വനിതാ താരം.

Read More >>