ട്രാഫിക്കിന്റെ ഹിന്ദി റീമേക്ക് ഏപ്രില്‍ 29ന് തീയറ്ററുകളില്‍

മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്ക് ഏപ്രില്‍ 29ന് പുറത്തിറങ്ങുന്നു. കഴിഞ്ഞ വാരം അന്തരിച്ച സംവിധായകന്‍ രാജേഷ്‌ പിള്ള സംവിധാനം ചെയ്ത  ചിത്രം...

ട്രാഫിക്കിന്റെ ഹിന്ദി റീമേക്ക് ഏപ്രില്‍ 29ന് തീയറ്ററുകളില്‍

traaaafi

മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്ക് ഏപ്രില്‍ 29ന് പുറത്തിറങ്ങുന്നു. കഴിഞ്ഞ വാരം അന്തരിച്ച സംവിധായകന്‍ രാജേഷ്‌ പിള്ള സംവിധാനം ചെയ്ത  ചിത്രം ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്‌. സുരേഷ് നായര്‍  തിരക്കഥ രചിച്ച ചിത്രത്തില്‍  മനോജ്‌ ബാജ്പൈയ്, ദിവ്യ ദത്ത, ജിമ്മി ഷെര്‍ഗില്‍, പരമ്പ്രത ചാറ്റര്‍ജി എന്നിവരാണ്  പ്രധാന വേഷങ്ങള്‍ കൈകാര്യം  ചെയ്യുന്നു. സന്തോഷ്‌ തുണ്ടിയില്‍ ആണ് ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചത്.


2011ല്‍ പുറത്തിറങ്ങിയ ട്രാഫിക് മലയാളസിനിമയില്‍ നവ തലമുറ തരംഗത്തിനു തുടക്കം കുറിച്ച ചിത്രമാണ്. ശ്രീനിവാസന്‍, റഹ്മാന്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ട്രാഫിക് വന്‍വിജയം കൊയ്തിരുന്നു. ഹിന്ദി റീമേക്ക് 2013ല്‍ ചിത്രീകരണം ആരംഭിച്ചുവെങ്കിലും പല കാരണങ്ങളാല്‍ റിലീസ് വൈകുകയായിരുന്നു. മുംബൈയിലെ ഒരു ട്രാഫിക് ജംഗ്ഷനില്‍  സംഭവിക്കുന്ന  ഒരു അപകടത്തെ തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ചിത്രത്തിന്‍റെ സംവിധായകന്‍ രാജേഷ്‌ പിള്ള ലിവര്‍ സിറോസിസ് രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ വാരം മരണമടഞ്ഞു.