ലോകകപ്പ് ട്വന്റി20; ഇന്ത്യ-പാക് മത്സരത്തിന് സുരക്ഷ നല്‍കാന്‍ സാധിക്കില്ലെന്ന് ഹിമാചല്‍ സര്‍ക്കാര്‍

ഷിംല: ഈ മാസം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ട്വന്റി20യിലെ സൂപ്പര്‍ പോരാട്ടമായ ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരത്തിന്സുരക്ഷയൊരുക്കാന്‍ ബുദ്ധിമുട്ടുണ്ട്...

ലോകകപ്പ് ട്വന്റി20;  ഇന്ത്യ-പാക് മത്സരത്തിന് സുരക്ഷ നല്‍കാന്‍ സാധിക്കില്ലെന്ന് ഹിമാചല്‍ സര്‍ക്കാര്‍

india-pak

ഷിംല: ഈ മാസം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ട്വന്റി20യിലെ സൂപ്പര്‍ പോരാട്ടമായ ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരത്തിന്സുരക്ഷയൊരുക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് ഹിമാചല്‍ സര്‍ക്കാര്‍. മാർച്ച് 19ന് ധരംശാലയിൽ നടക്കുന്ന മത്സരത്തിന് സുരക്ഷ ഒരുക്കാനാവില്ലെന്ന് അറിയിച്ച് മുഖ്യമന്ത്രി വീർഭദ്ര സിങ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി.

എന്നാൽ ഹിമാചൽ മുഖ്യമന്ത്രിയുടെ കത്തിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂർ രംഗത്തെത്തി.


ഒരു വർഷം മുമ്പാണ് മത്സരവേദികൾ തീരുമാനിക്കപ്പെട്ടത്. കാണികൾക്ക് ടിക്കറ്റടക്കം വിറ്റഴിച്ച ഈ വേളയിൽ ഇത്തരം പ്രസ്താവനകൾ നിർത്തണമെന്നും ക്രിക്കറ്റും രാഷ്ട്രീയവുമായി കൂട്ടി കുഴയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസ്സമിൽ നടന്ന സാഫ് ഗെയിംസിന് നൂറു കണക്കിന് പാക് താരങ്ങള്‍ക്ക് സുരക്ഷ ഒരുക്കാമെങ്കിൽ പിന്നെ എന്താണ് ഇവിടെ പ്രശ്നം‍?. ഇത് രാജ്യത്തിൻെറ അഭിമാന പ്രശ്നം കൂടിയാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയം കളിക്കാതിരിക്കുക. അനുരാഗ് താക്കൂർ ആവശ്യപ്പെട്ടു.

മത്സരം നടക്കുന്ന കാംഗ്ര ജില്ല, കാർഗിലടക്കമുള്ള യുദ്ധങ്ങളിൽ പങ്കെടുത്ത നിരവധി ഇന്ത്യൻ സൈനികരുടെ ജന്മനാടാണ്. പാക് ടീം തങ്ങളുടെ നാട്ടിലെത്തുന്നത് കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളെ വേദനിപ്പിക്കുന്ന നടപടിയാണെന്നാണ് കോൺഗ്രസിൻെറ വാദം.

Read More >>