മെത്രാന്‍ കായല്‍ നികത്തല്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: മെത്രാന്‍ കായലില്‍ പാടശേഖരം നികത്തിയുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് തീര്‍പ്പാക്കുന്നതവരെ സ്റ്റേ തുടരണമെന്നാണ്...

മെത്രാന്‍ കായല്‍ നികത്തല്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു

methran-kayalകൊച്ചി: മെത്രാന്‍ കായലില്‍ പാടശേഖരം നികത്തിയുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് തീര്‍പ്പാക്കുന്നതവരെ സ്റ്റേ തുടരണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രദേശവാസിയായ അലക്‌സാണ്ടര്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്‍റെ ഉത്തരവ്.

മെത്രാന്‍ കായല്‍ പ്രദേശം കൃഷി യോഗ്യവും താനടക്കം ഉള്ളവര്‍ കൃഷി നടത്തിക്കൊണ്ടിരിക്കുന്നതുമായ ഭൂമിയാണ് എന്ന് ഹര്‍ജിക്കാരന്‍ വാദിക്കുന്നു. 2008- ലെ തണ്ണീര്‍ തട സംക്ഷണ നിയമം പ്രകാരം മെത്രാന്‍ കായലില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ ആവില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.


തുടര്‍ന്നും കൃഷി ചെയ്യാന്‍ തയ്യാറാണെന്നും അതിന് അനുവദിക്കണം എന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. കോടതിയിലുണ്ടായിരുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് കോടതി തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടത്.

മെത്രാന്‍ കായലില്‍ പാടശേഖരം നികത്തി വിനോദസഞ്ചാര പദ്ധതിക്കും എറണാകുളത്ത് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി നിലം നികത്താനുള്ള അനുമതിയും വിവാദമായിരുന്നു.

Story by
Read More >>