അനധികൃത ഭൂമിയില്‍ ഡാന്‍സ് അക്കാഡമി നിര്‍മ്മിക്കാനൊരുങ്ങി ഹേമമാലിനി

ന്യൂഡല്‍ഹി: അനധികൃതമായി നേടിയ ഭൂമിയില്‍ ഡാന്‍സ് അക്കാഡമി നിര്‍മ്മിക്കാനൊരുങ്ങി ബോളിവുഡ് നടിയും മധുരയില്‍ നിന്നുള്ള ബിജെപി എംപിയുമായ ഹേമമാലിനി....

അനധികൃത ഭൂമിയില്‍ ഡാന്‍സ് അക്കാഡമി നിര്‍മ്മിക്കാനൊരുങ്ങി ഹേമമാലിനി

Mumbai: Actress Hema Malini at the inauguration of the third season of 5th Veda, the cultural hub at Whistling Woods International film school, in Mumbai on Thursday. PTI Photo (PTI2_5_2016_000127A) *** Local Caption ***

ന്യൂഡല്‍ഹി: അനധികൃതമായി നേടിയ ഭൂമിയില്‍ ഡാന്‍സ് അക്കാഡമി നിര്‍മ്മിക്കാനൊരുങ്ങി ബോളിവുഡ് നടിയും മധുരയില്‍ നിന്നുള്ള ബിജെപി എംപിയുമായ ഹേമമാലിനി. അനധികൃത ഭൂമിയിടപാട് സംബന്ധിച്ച പൊതുതാല്പര്യ ഹര്‍ജി പ്രകാരം കോടതി ഹേമമാലിനിക്കും മഹാരാഷ്ട്ര റവന്യു മന്ത്രി ഏകാന്ത്‌ ഖഡ്സെക്കും എതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, ആര് എതിര്‍ത്താലും അക്കാഡമി നിര്‍മ്മിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ഹേമമാലിനി അറിയിച്ചു.


“കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ ഇതിനുവേണ്ടി കാത്തിരിക്കുകയാണ്. ആ സ്ഥലം എന്‍റെ കൈയ്യില്‍ എത്തും എന്നായപ്പോള്‍ ആളുകള്‍ വളരെ വലിയ ഒച്ചയും ബഹളവും ഉണ്ടാക്കി, അതെന്നെ ഭയപ്പെടുത്തി. ‘ഇത് വിട്ടു കളഞ്ഞേക്ക്, നിങ്ങള്‍ എന്തിനാണ് ഈ സ്ഥലത്തിനു പിന്നാലെ നടക്കുന്നത്?’ എന്ന് ആളുകള്‍ എന്നോട് ചോദിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഞാന്‍ ആഗ്രഹിക്കുന്ന ഒന്ന് ഞാനെന്തിന് വിട്ടു കളയണം?” ഹേമമാലിനി ചോദിക്കുന്നു.

രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി തന്‍റെ സ്വപ്നം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഹേമമാലിനി പറഞ്ഞു. “എന്നിലെ നൃത്തവും സംഗീതവും അടുത്ത തലമുറയിലേക്കു പകര്‍ന്നു നല്‍കണം എന്നാണെന്‍റെ ആഗ്രഹം, അതിനായി ഒരു വിദ്യാലയം തുടങ്ങണം എന്നും അവിടെ കുട്ടികളെ പഠിപ്പിക്കണം എന്നും ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്കെങ്ങനെ എന്നെ തടയാനാകും? വൃത്തികെട്ട രാഷ്ട്രീയം കളിച്ച് എന്തിനാണ് എന്‍റെ സൃഷ്ടി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്?” അവര്‍ ചോദിക്കുന്നു.

ഇന്ത്യയിലെ പരമ്പരാഗത കലാരൂപങ്ങള്‍ നാശത്തിന്‍റെ വക്കിലാണെന്നും ഈ കലാരൂപങ്ങള്‍ അതേപടി നിലനിര്‍ത്തുന്നതിനായി ഇന്ത്യയില്‍ ഉടനീളമുള്ള പ്രഗല്‍ഭരെ കൊണ്ടുവന്ന് തന്‍റെ വിദ്യാലയത്തില്‍ എത്തുന്നവരെ പഠിപ്പിക്കണം എന്നതാണ് തന്‍റെ ലക്ഷ്യമെന്നും ഹേമമാലിനി പറഞ്ഞു.

67 വയസ്സുകാരിയായ ഹേമമാലിനി ഒരു മികച്ച ഭരതനാട്യം നര്‍ത്തകി കൂടിയാണ്. ഇന്ത്യയിലെ കലാകാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന് കുറ്റപ്പെടുത്തിയ അവര്‍ ഇന്ത്യയില്‍ കൂടുതല്‍ നൃത്ത- സംഗീത വിദ്യാലയങ്ങള്‍ ഉണ്ടാകണം എന്നും അവയ്ക്ക് ലതാ മങ്കേഷ്കര്‍ അടക്കമുള്ളവരുടെ പേരുകള്‍ നല്‍കണമെന്നും ചൂണ്ടിക്കാട്ടി.