സന്തോഷ് മാധവന് മിച്ച ഭൂമി തിരിച്ചു നല്‍കാനുള്ള ഉത്തരവ് റദ്ദാക്കി

കൊച്ചി: വിവാദ സ്വാമി സന്തോഷ് മാധവനില്‍ നിന്നും ഏറ്റെടുത്ത 118 ഏക്കര്‍ മിച്ചഭൂമി തരിച്ചു നല്‍കാനുള്ള വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. ഭൂമി തിരിച്ചു...

സന്തോഷ് മാധവന് മിച്ച ഭൂമി തിരിച്ചു നല്‍കാനുള്ള ഉത്തരവ് റദ്ദാക്കി

santhosh-madhavan

കൊച്ചി: വിവാദ സ്വാമി സന്തോഷ് മാധവനില്‍ നിന്നും ഏറ്റെടുത്ത 118 ഏക്കര്‍ മിച്ചഭൂമി തരിച്ചു നല്‍കാനുള്ള വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. ഭൂമി തിരിച്ചു നല്‍കിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് വിവാദമായതിനെ തുടര്‍ന്നാണ് നടപടി.

2009 ല്‍ സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള ആഎംഇസെഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള വടക്കന്‍ പറവൂര്‍, പുത്തന്‍വേലിക്കര, മാള എന്നിവടങ്ങളിലുള്ള 118 ഏക്കര്‍ സ്ഥലമാണ് തിരിച്ചു നല്‍കിക്കൊണ്ട് ഉത്തരവിറക്കിയത്. അന്ന് കമ്പനിയുടെ പേര് ആദര്‍ശ് പ്രൈം പ്രൊജക്ട് ലിമിറ്റഡ് എന്നായിരുന്നു.


90 ശതമാനം നെല്‍പ്പാടങ്ങള്‍ ഉള്‍പ്പെടുന്ന ഭൂമി ഐടി വ്യവസായത്തിനെന്ന വ്യാജേനെയാണ് ഭൂമി തിരിച്ചു നല്‍കിയത്.

ഏറ്റെടുത്ത ഭൂമി ഐടി വ്യവസായത്തിനെന്ന വ്യാജേന വീണ്ടും കമ്പനി സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. 1600 കോടി രൂപയുടെ വ്യവസായം ഭൂമിയില്‍ വരുമെന്നും മുപ്പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നുമാണ് കമ്പനിയുടെ അവകാശവാദം. ഇത് അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ രണ്ടാം തീയ്യതി മിച്ചഭൂമി വിട്ടുകൊടുത്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

Story by
Read More >>