അന്താരാഷ്ട്ര വനിതാദിനത്തില്‍ സ്ത്രീകള്‍ക്കായി ഗൂഗിളിന്‍റെ ടൂഡില്‍ വീഡിയോ

അന്താരാഷ്ട്ര വനിതാദിനത്തിന്‍റെ ഭാഗമായി സ്ത്രീകള്‍ക്കായി ഗൂഗിള്‍ നിര്‍മ്മിച്ച ടൂഡില്‍ വീഡിയോ വൈറലാകുന്നു. ലോകത്തിന്‍റെ പല കോണില്‍ നിന്നുള്ള സ്ത്രീകളെ...

അന്താരാഷ്ട്ര വനിതാദിനത്തില്‍ സ്ത്രീകള്‍ക്കായി ഗൂഗിളിന്‍റെ ടൂഡില്‍ വീഡിയോ

doodle videoഅന്താരാഷ്ട്ര വനിതാദിനത്തിന്‍റെ ഭാഗമായി സ്ത്രീകള്‍ക്കായി ഗൂഗിള്‍ നിര്‍മ്മിച്ച ടൂഡില്‍ വീഡിയോ വൈറലാകുന്നു. ലോകത്തിന്‍റെ പല കോണില്‍ നിന്നുള്ള സ്ത്രീകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വീഡിയോയില്‍ മലാല ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കഥാപാത്രങ്ങളാകുന്നു. ‘വണ്‍ ഡേ ഐ വില്‍’ എന്ന് പേര് നല്‍കിയിട്ടുള്ള വീഡിയോ നാളെ തങ്ങള്‍ ആരാകണമെന്ന സ്ത്രീ സ്വപ്നങ്ങളെ പരിചയപ്പെടുത്തുന്നു.

മാര്‍ച്ച്‌ 8 അന്താരാഷ്ട്ര വനിതാദിനമായി ആഘോഷിക്കുമ്പോള്‍ സമൂഹത്തിന്‍റെ പല കോണില്‍ നിന്നുമുള്ള പ്രമുഖരാണ് ആശംസകളും സന്ദേശങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. സ്ത്രീകളോടൊപ്പം തന്നെ പുരുഷന്മാരും തങ്ങളുടെ പിന്തുണയും സന്തോഷവും അറിയിച്ചുകൊണ്ട്‌ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.


കുട്ടികളും, മധ്യവയസ്കരും, വൃദ്ധകളും ഉള്‍പ്പെടുന്ന വീഡിയോയില്‍ എല്ലാവരും അവരുടെ നാളെയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കുന്നു. ഒടുവിലെത്തുന്ന മലാല ആഗ്രഹിക്കുന്നത് “എല്ലാ പെണ്‍കുട്ടികളും സ്കൂളില്‍ പോകുന്ന ഒരു ദിവസം വരും” എന്നാണ്.

Read More >>