ഡ്രൈവര്‍ ആവശ്യമില്ലാത്ത ഗൂഗിള്‍ കാറിന്നു പരീക്ഷണ ഓട്ടത്തില്‍ അപകടം

ഫെബ്രുവരി 14 ന് കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ അധികമാരും അറിയാത്ത ഒരു ചെറിയ അപകടം നടന്നു.ചില തിരുത്തുകള്‍ക്ക് ഇട നല്‍കിയ ഒരു വാഹനാപകടം.പരീക്ഷണ...

ഡ്രൈവര്‍ ആവശ്യമില്ലാത്ത ഗൂഗിള്‍ കാറിന്നു പരീക്ഷണ ഓട്ടത്തില്‍ അപകടം

google autonomous car

ഫെബ്രുവരി 14 ന് കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ അധികമാരും അറിയാത്ത ഒരു ചെറിയ അപകടം നടന്നു.ചില തിരുത്തുകള്‍ക്ക് ഇട നല്‍കിയ ഒരു വാഹനാപകടം.പരീക്ഷണ ഓട്ടത്തിനിടയിൽ ഡ്രൈവറില്ലാതെ സ്വയം നീങ്ങുന്ന ഗൂഗിളിന്റെ ലെക്സസ് SUV കാറും ഒരു പബ്ലിക്ക് ബസ്സും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിന്‍റെ ഉത്തരവാദിത്വം ഗൂഗിള്‍ ഏറ്റെടുത്തു.

കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലെ കമ്പനി ഹെഡ്ക്വാട്ടേർസിന് സമീപമാണ് അപകടം നടന്നത്. മണിക്കൂറിൽ 3 കി.മി മാത്രം വേഗതയിൽ വന്ന ഗൂഗിൽ സ്വയം നിയന്ത്രിത വാഹനത്തിന്റെ സഞ്ചാരപാതയിൽ പ്രതീക്ഷിക്കാത്ത ഒരു തടസ്സം നേരിട്ടു.റോഡിനോട് ചേര്‍ന്ന നടപ്പാതയ്ക്ക് സമീപമായി,വലത്ത് ഭാഗത്ത് അടുക്കിയിരുന്ന മണൽചാക്കിൽ തട്ടാതെയിരിക്കവാൻ ഗൂഗിൽ വാഹനം അൽപ്പം ഇടത്തുവശത്തേയ്ക്ക് തിരിക്കേണ്ടതായി വന്നു.ഇടത്തു വശത്തായി,മണിക്കൂറിൽ 24 കി.മീ വേഗത്തിൽ സഞ്ചരിച്ചിരുന്ന ബസ്സിന്റെ അരികിൽ ഗൂഗിൽ കാർ ചെറുതായി ഒന്നുരസി എന്നാണ് ഗൂഗിൽ നൽകുന്ന വിശദീകരണം.


തങ്ങളുടെ കാർ സഞ്ചരിച്ചിരുന്ന ലെയ്നിനു മതിയായ വീഥി ഉണ്ടായിരുന്നു എങ്കിലും, വഴിയിലെ തടസം മൂലം വാഹനത്തിന് അൽപ്പം ഇടത് നീങ്ങേണ്ടി വന്നതാണ് അപകട കാരണം. അത്യാവശ്യ ഘട്ടങ്ങളിൽ വാഹനം നിയന്ത്രിക്കേണ്ടതായ വ്യക്തി കാറിന്റെ മുൻ സീറ്റിൽ യാത്ര ചെയ്യണം എന്ന നിയമം അനുസരിച്ച്,കാറിനുള്ളിൽ ഡ്രൈവറിന്റെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.സമാന പാതയിൽ ഇടതു വശത്ത് കൂടി വന്ന ബസ്സിന്റെ വേഗത അവർ കുറയ്ക്കും എന്ന ഡ്രൈവറിന്റെ കണക്കുകൂട്ടലിലും പാളിച്ച പറ്റി.

അപകടത്തിൽ, ഇരു വാഹനത്തിലെയും യാത്രക്കാർക്ക് പരിക്കുകളൊന്നും ഇല്ല.
തെറ്റ് ഗൂഗിൽ ഏറ്റെടുത്തിട്ടില്ലായെങ്കിലും, ഉത്തരവാദിത്വത്തിൽ നിന്നും തങ്ങൾ ഒഴിഞ്ഞു മാറുന്നില്ലെന്നും അവർ അറിയിച്ചു. പാതയിൽ തടസ്സം തിരിച്ചറിഞ്ഞപ്പോൾ വാഹനം നിർത്തിയിരുന്നുവെങ്കിൽ, അപകടം ഒഴിവാക്കാമായിരുന്നു എന്ന് ഗൂഗിൽ വിലയിരുത്തുന്നു.

കാലിഫോർണിയ മോട്ടോർ വെഹിക്കൽ ഡിപ്പാർട്ടമെന്റിൽ അപകടം റജിസ്റ്റർ ചെയ്തിട്ടുണ്ട്. ബസ്സിലെ 15 യാത്രക്കാരും കാറിലെ സഞ്ചാരികളും സുരക്ഷിതരായ സാഹചര്യത്തിൽ, ഇരുകൂട്ടരും കേസുമായി മുമ്പോട്ട് പോകുവാൻ താൽപര്യപ്പെടുന്നില്ലെന്ന് അമേരിക്കയിലെ ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 14 ലെ അപകടം അശ്രദ്ധ മൂലമുള്ള അബദ്ധം എന്ന് ഗൂഗിൽ വിലയിരുത്തുന്നു. അപകടത്തിൽ നിന്നും ഉൾക്കൊണ്ടു കാറിന്റെ നിയന്ത്രണ സോഫ്റ്റ് വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഗൂഗിൽ തയ്യാറെടുത്തു കഴിഞ്ഞു.

Read More >>