അഭിപ്രായസ്വാതന്ത്ര്യം എന്നത് പ്രതികരിക്കാതെ ഇരിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ്: ഷാരൂഖ് ഖാന്‍

മുംബൈ: അഭിപ്രായ സ്വാതന്ത്ര്യം എന്നാല്‍ നിശബ്ദനായി ഇരിക്കുവാനുള്ള സ്വാതന്ത്ര്യവും കൂടിയാണെന്ന് ഷാരൂഖ് ഖാന്‍. തന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ഫാന്‍’...

അഭിപ്രായസ്വാതന്ത്ര്യം എന്നത് പ്രതികരിക്കാതെ ഇരിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ്: ഷാരൂഖ് ഖാന്‍

shah rukh khan copyമുംബൈ: അഭിപ്രായ സ്വാതന്ത്ര്യം എന്നാല്‍ നിശബ്ദനായി ഇരിക്കുവാനുള്ള സ്വാതന്ത്ര്യവും കൂടിയാണെന്ന് ഷാരൂഖ് ഖാന്‍. തന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ഫാന്‍’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഷാരൂഖ് .

കഴിഞ്ഞ വര്‍ഷം അസഹിഷ്ണുതയെപ്പറ്റി ഷാരൂഖ് നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. ഇതിനെ പറ്റി ചോദിച്ചപ്പോഴാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റി അദ്ദേഹം ഇങ്ങനെ പറഞ്ഞത്. “കൊല്‍ക്കത്ത നൈറ്റ്‌ റൈഡെഴ്സിനെതിരായി (കെകെആര്‍) മുംബൈ ഇന്ത്യന്‍സ് (എംഐ) കളിക്കുമ്പോള്‍ ‘ഔട്ട്‌’ എന്ന് മാത്രമായിരിക്കും ഞാന്‍ വിളിച്ചു കൂവുന്നത്. നിങ്ങള്‍ ചോദിച്ച ചോദ്യത്തിലേക്ക് ഞാന്‍ കടക്കുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം എന്നാല്‍ പ്രതികരിക്കാതെ ഇരിക്കാനുള്ള അവകാശം കൂടിയാണ്,” ഷാരൂഖ് പറഞ്ഞു.


തന്‍റെ അന്‍പതാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടയിലാണ് ഷാരൂഖ് ‘അസഹിഷ്ണുത’ സംബന്ധിച്ച വിവാദ പ്രസ്താവന നടത്തിയത്. “ഇവിടെ അസഹിഷ്ണുതയുണ്ട്, വളരെ വലിയ തോതില്‍ അസഹിഷ്ണുതയുണ്ട്... എന്‍റെ ഊഹം ശരിയാണെങ്കില്‍... ആ അസഹിഷ്ണുത വളര്‍ന്നുകൊണ്ടിരിക്കുകയാണ്,” ഷാരൂഖ് പറഞ്ഞു.

ഈ പ്രസ്താവനയോടെ പല ബിജെപി നേതാക്കളും ഷാരൂഖിനെതിരെ രൂക്ഷ വിമര്ശനങ്ങളുമായി രംഗത്തെത്തി. ‘ദില്‍വാലെ’ എന്ന ഷാരൂഖ് ചിത്രത്തിനുണ്ടായ വലിയ പരാജയവും അദ്ദേഹത്തിന്‍റെ ഈ വിവാദ പ്രസ്താവനയുടെ ഫലമാണെന്ന് പറയപ്പെടുന്നു. എന്നാല്‍ തന്‍റെ വാക്കുകളെ പലരും ചേര്‍ന്ന് വളച്ചൊടിച്ചതാണെന്ന് ഷാരൂഖ് പിന്നീട് പറഞ്ഞു.