പോപ്പ് ഫ്രാൻസിസ് ഇൻസ്റ്റാഗ്രാം അക്കൗണ്ട്‌ ആരംഭിച്ചു

ഇൻസ്റ്റാഗ്രാം എന്ന വിഖ്യാതമായ ഫോട്ടോ ഷെയറിംഗ് സോഷ്യൽ നെറ്റ് വർക്കിൽ പോപ്പ് ഫ്രാൻസിസ് അക്കൗണ്ട് തുടങ്ങി. ശനിയാഴച് പോപ്പ്, മുട്ട്കുത്തി  നിന്നു...

പോപ്പ് ഫ്രാൻസിസ് ഇൻസ്റ്റാഗ്രാം അക്കൗണ്ട്‌ ആരംഭിച്ചു

pope instagram

ഇൻസ്റ്റാഗ്രാം എന്ന വിഖ്യാതമായ ഫോട്ടോ ഷെയറിംഗ് സോഷ്യൽ നെറ്റ് വർക്കിൽ പോപ്പ് ഫ്രാൻസിസ് അക്കൗണ്ട് തുടങ്ങി. ശനിയാഴച് പോപ്പ്, മുട്ട്കുത്തി  നിന്നു പ്രാർത്ഥിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ മാമോദീസ നടന്നത്.എനിക്കു വേണ്ടി പ്രാർത്ഥിക്കൂ" എന്ന സന്ദേശം 9 ഭാഷകളിൽ ചിത്രത്തിനൊപ്പം പ്രസിദ്ധീകരിച്ചു.

വത്തിക്കാൻ അംഗങ്ങളാണ് അക്കൗണ്ട് കൈക്കാര്യം ചെയ്യുന്നതെങ്കിലും,വത്തിക്കാന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നും മാറിയായിരിക്കും പോപ്പിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട്.


തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ 100000 ഫോളോവേഴ്സ് പോപ്പിന്റെ അക്കൗണ്ടിന് ലഭിച്ചു. franciscus എന്ന പേരിലാണ് മാർപാപ്പയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് .


സോഷ്യൽ മീഡിയ നെറ്റ് വർക്കിൽ പോപ്പിന്റെ രണ്ടാം അങ്കമാണിത്. @Pontifex എന്ന പേരിൽ ട്വിറ്ററിലും മാർപാപ്പ സജീവമാണ്. ട്വിറ്ററിൽ 9 മില്യണിലധികം ഫോളോവേഴ്സ് പോപ്പ് ഫ്രാൻസിസിനുണ്ട്.

ഇൻസ്റ്റാഗ്രാമിലുടെ പോപ്പിന് തന്റെ സാന്നിദ്ധ്യം കൂടുതൽ സജീവമാക്കുവാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

Read More >>