കേരളാ ഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഫ്രാന്‍സിസ് ജോര്‍ജ് രാജിവെച്ചു

തിരുവനന്തപുരം: കേരളാ ഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് രാജിവെച്ചു. രാജിക്കത്ത് കൃഷി മന്ത്രി കെപി മോഹനന്...

കേരളാ ഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഫ്രാന്‍സിസ് ജോര്‍ജ് രാജിവെച്ചു

francis-georgeതിരുവനന്തപുരം: കേരളാ ഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് രാജിവെച്ചു. രാജിക്കത്ത് കൃഷി മന്ത്രി കെപി മോഹനന് അയച്ചു കൊടുത്തു.

യുഡിഎഫില്‍ നിന്ന് പുറത്ത് പോകുന്നതിന്റെ ഭാഗമായാണ് രാജി. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ വിമതവിഭാഗം കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്ത് പോകാനൊരുങ്ങുകയാണ്. കെസി ജോസഫ്, ആന്റണി രാജു എന്നിവരും ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം കേരളാ കോണ്‍ഗ്രസ് വിടും. ഇതിന്റെ ഭാഗമായി ട്രാവന്‍കൂര്‍ സിമന്റ്‌സ് ചെയര്‍മാന്‍ സ്ഥാനം ആന്റണി രാജു ഒഴിയുമെന്നാണ് അറിയുന്നത്.


കേരളാ കോണ്‍ഗ്രസ് പിളരുന്നതിന്റെ വ്യക്തമായ സൂചനയാണ് നേതാക്കളുടെ നടപടിയില്‍ നിന്ന് വ്യക്തമാകുന്നത്. സീറ്റ് തര്‍ക്കം മാത്രമല്ല, പാര്‍ട്ടിയില്‍ നിന്ന് നേരിട്ട അവഗണനകളാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് ഉന്നതാധികാര സമിതി അംഗം ഡോ. കെ.സി. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ കേരള കോണ്‍ഗ്രസ് എം പിളരുമെന്ന് കരുതുന്നില്ലെന്നാണ്  ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറയുന്നത്. ഡോ. കെ.സി. ജോസഫിന് ഇത്തവണയും സീറ്റ് നല്‍കും. ആന്റണി രാജുവിനും ഫ്രാന്‍സിസ് ജോര്‍ജിനും സീറ്റ് നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. സീറ്റുവിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാകാതെ  അന്തിമ തീരുമാനം പറയാനാകില്ലെന്നും ഉണ്ണിയാടന്‍ വ്യക്തമാക്കി.

Read More >>