മണിയുടെ മരണം: ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം നിര്‍ണായകമാവും

മണിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. മരണത്തെ സംബന്ധിച്ച് അന്വേഷണ സംഘത്തിന് ഇതുവരെയും വ്യക്തമായ സൂചന ഒന്നും...

മണിയുടെ മരണം: ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം നിര്‍ണായകമാവും

Kalabhavan maniമണിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. മരണത്തെ സംബന്ധിച്ച് അന്വേഷണ സംഘത്തിന് ഇതുവരെയും വ്യക്തമായ സൂചന ഒന്നും ലഭിച്ചിട്ടില്ല. മരണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായി മണിയുടെ ഭാര്യ നിമ്മിയുടെ പിതാവ് സുധാകരനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.

സുധാകരന്‍റെ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. മണിയുടെ 35 സെന്‍റ് കൃഷിസ്ഥലവും വാടകക്ക് നല്‍കിയ വീടുകളുടെ മേല്‍നോട്ടവും സുധാകരനായിരുന്നു. കൃഷിക്ക് ഉപയോഗിക്കേണ്ടതിനാല്‍ ഇയാൾ കീടനാശിനി വാങ്ങാറുണ്ടെന്ന കടക്കാരന്‍റെ മൊഴിയില്‍ അസ്വാഭാവികതയില്ലെന്നാണ് പോലീസിന്‍റെ നിഗമനം. തെളിവെടുപ്പിന്‍റെ ഭാഗമായി ചാലക്കുടിപ്പുഴയിലും ഇന്നലെ അന്വേഷണ സംഘം തിരച്ചിൽ നടത്തിയിരുന്നു


അതേസമയം, മണിയുടെ മരണവുമായി കസ്റ്റടിയില്‍ എടുത്തിട്ടുള്ള സുഹൃത്തുക്കളുടെ മൊഴിയില്‍ അസ്വാഭാവികതയില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.  അമിതമായ ബിയര്‍ ഉപയോഗം സാവധാനം മണിയെ മരണത്തിലേക്ക് നയിച്ചതാവാം എന്നും പോലീസ് പറയുന്നു. ഈ അവസരത്തില്‍ മണിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം നിര്‍ണായകമാവും. മണിയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ക്ലോസ് പെരിഫോസിന്‍റെ അളവ് കണ്ടെത്താനായി രക്തത്തിന്‍റെയും മൂത്രത്തിന്‍റെയും പരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാക്കണമെന്ന് കാക്കനാട് അനലിറ്റിക്കല്‍ ലാബ് അധികൃതരോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, മണിയുടെ മരണവുമായി ബന്ധപ്പെട്ട് അടിമാലി പടിക്കപ്പു സ്വദേശിയായ കൂലിപ്പണിക്കാരനെ അന്വേഷണ സംഘം ഇന്നലെ വൈകിട്ടോടെ കസ്റ്റഡിയിലെടുത്ത് ചാലക്കുടിയിലെത്തിച്ചു. മണിയുടെ സഹായികളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇയാൾ മണി മരിച്ച ദിവസവും തൊട്ടു മുമ്പുള്ള ദിവസങ്ങളിലും പാഡിയിൽ‌ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഷൂട്ടിങോ മറ്റു സ്റ്റേജ് ഷോകളോ ഇല്ലാത്തപ്പോള്‍ ഇടുക്കി രാജാക്കാട്ടെ സ്വകാര്യ റിസോർട്ടിലും സുഹൃത്തിന്‍റെ വീട്ടിലുമായി മണി സമയം ചെലവഴിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ സുഹൃത്തുമായി ചേർന്ന് പൂപ്പാറയിൽ സ്ഥലം വാങ്ങാൻ മണി പദ്ധതി ഇട്ടിരുന്നുവെങ്കിലും വിലയിലുണ്ടായ തർക്കത്തെ തുടർന്ന് പിന്നീട് ഈ പദ്ധതി ഉപേക്ഷിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

Read More >>