ഫ്ളാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ത്ഥിനിയെ യാത്രക്കാരി മര്‍ദ്ദിച്ചു; സംഭവം വിവാദമായപ്പോള്‍ വിദ്യാര്‍ത്ഥിനിയോട് മാപ്പ് പറഞ്ഞു തടിയൂരി

പയ്യന്നൂരില്‍ ഒരുകൂട്ടം കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ഫ്ലാഷ് മോബിനിടക്ക് കയറി വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച സംഭവം വന്‍ സദാചാര വിഷയമായി സോഷ്യല്‍...

ഫ്ളാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ത്ഥിനിയെ യാത്രക്കാരി മര്‍ദ്ദിച്ചു; സംഭവം വിവാദമായപ്പോള്‍ വിദ്യാര്‍ത്ഥിനിയോട് മാപ്പ് പറഞ്ഞു തടിയൂരി

flash-mob-in-kannur1

പയ്യന്നൂരില്‍ ഒരുകൂട്ടം കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ഫ്ലാഷ് മോബിനിടക്ക് കയറി വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച സംഭവം വന്‍ സദാചാര വിഷയമായി സോഷ്യല്‍ മീഡിയയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. മകള്‍ റോഡില്‍ ഡാന്‍സ് കളിക്കുന്നത് കണ്ടു അമ്മയാണ് മര്‍ദ്ദിച്ചത് എന്നുമുതല്‍ ഏതോ ഒരു മകള്‍ ഡാന്‍സ് ചെയ്യുന്നത് കണ്ടു ആരുടെയോ അമ്മ മര്‍ദ്ദിച്ചു എന്ന് തുടങ്ങി യാഥാര്‍ത്ഥ്യവുമായ് യാതൊരു ബന്ധവും ഇല്ലാതെയാണ് ചര്‍ച്ചകള്‍ നടക്കുന്നത്.


അന്ന് നടന്ന സംഭവം മര്‍ദ്ദനത്തിന് ഇരയായ വിദ്യാര്‍ത്ഥിനി വിശദീകരിക്കുന്നത് ഇങ്ങനെയാണ് " കോളേജില്‍ നടക്കാന്‍ പോകുന്ന മള്‍ട്ടി ഫെസ്റ്റിന്‍റെ പ്രചാരണാര്‍ത്ഥം ഒരു ഫ്ലാഷ് മോബ് സംഘടിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കോളേജ് അധികൃതരില്‍ നിന്നും സ്ഥലത്തെ പോലീസില്‍ നിന്നും ആവശ്യമായ എല്ലാ വിധ അനുവാദങ്ങളും ഞങ്ങള്‍ വാങ്ങിയിരുന്നു. കൂടാതെ ബസ്റ്റാന്റ് ആയതുകൊണ്ട് തന്നെ അവിടെത്തെ തൊഴിലാളി സംഘടനാ നേതാക്കളെ കണ്ടും അനുവാദം വാങ്ങിയ ശേഷം ആണ് പരിപാടി സംഘടിപ്പിച്ചത്. ഡാന്‍സ് ഏകദേശം തീരാറായപ്പോള്‍ ആണ് പൊടുന്നനെ പഴയങ്ങാടി സ്വദേശിയായി ഈ സ്ത്രീ കടന്നു വരുകയും യാതൊരു മുന്നറിയിപ്പും കൂടാതെ എന്റെ മുഖത്ത് അടിക്കുകയും ചെയ്യുന്നത്. പിന്നീട് വീട്ടുകാരുമായ് ആലോചിച്ചു ഞങ്ങള്‍ പോലീസില്‍ പരാതി കൊടുക്കാന്‍ തീരുമാനിച്ചു. അതിന്‍റെ നടപടികളുമായ് മുന്നോട്ടു പോകാന്‍ തുടങ്ങിയപ്പോള്‍ ആണ് ഈ സ്ത്രീ പ്രാദേശിക രാഷ്ട്രീയ നേതാക്കളെ സമീപിക്കുകയും പറ്റിയ തെറ്റിന് മാപ്പ് പറയാന്‍ തയ്യാറാണെന്നു അറിയിക്കുകയും ചെയ്യുന്നത്. ഇതിന്റെ ഭാഗമായ് ഞങ്ങള്‍ കൂടെ പങ്കെടുത്ത അനുരഞ്ജന ചര്‍ച്ചയില്‍ അവര്‍ മാപ്പുപയുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ നിയമ നടപടികള്‍ ഒഴിവാക്കുകയും ആയിരുന്നു

പക്ഷെ സോഷ്യല്‍ മീഡിയയില്‍ തികച്ചും വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ ആണ് പ്രചരിക്കുന്നത്. ഞങ്ങള്‍ അന്ന് യാതൊരു ഗതാഗത തടസ്സമോ മറ്റോ അവിടെ ഉണ്ടാക്കിയിരുന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ എങ്കില്‍, അവിടെ ഉണ്ടായിരുന്ന പോലീസ് അത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുമായിരുന്നു". വസ്തുതകള്‍ ഇതായിരിക്കെയാണ് തികച്ചും തെറ്റായ കാര്യങ്ങള്‍ ചിലര്‍ നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്  എന്നും വിദ്യാര്‍ത്ഥിനി നാരദ ന്യൂസിനോട് പറഞ്ഞു.

Story by
Read More >>