ലോക സമ്പന്നരുടെ ഫോർബ്സ് പട്ടികയിൽ അഞ്ച് ഇന്ത്യൻ വനിതകൾ

ലോക സമ്പന്നരുടെ പട്ടിക ഫോർബ്സ് പ്രസിദ്ധീകരിച്ചപ്പോൾ ഇന്ത്യൻ സ്ത്രീത്വത്തിന്റെ വിജയത്തിളക്കവുമായി അഞ്ച് വനിതകൾ പട്ടികയിൽ ഇടം നേടി.ആകെ 190 വനിതാ...

ലോക സമ്പന്നരുടെ ഫോർബ്സ് പട്ടികയിൽ  അഞ്ച് ഇന്ത്യൻ വനിതകൾ

ലോക സമ്പന്നരുടെ പട്ടിക ഫോർബ്സ് പ്രസിദ്ധീകരിച്ചപ്പോൾ ഇന്ത്യൻ സ്ത്രീത്വത്തിന്റെ വിജയത്തിളക്കവുമായി അഞ്ച് വനിതകൾ പട്ടികയിൽ ഇടം നേടി.

ആകെ 190 വനിതാ സംരംഭകരുള്ള ഈ പട്ടികയിൽ 10 % താഴെയാണ് ലോക സമ്പന്നരായ ഭാരതീയ വനിത സംരംഭകരുടെ എണ്ണം. കഴിഞ്ഞ വർഷം രണ്ട് ഇന്ത്യൻ വനിതകൾ മാത്രമുണ്ടായിരുന്നത് ഇത്തവണ വർദ്ധിച്ചിരിക്കുന്നു.

സാവിത്രി ജിൻഡാല്‍ :

Savitri-Jindal-21

3.5 ബില്യൺ ഡോളർ ആസ്തികളുള്ള ഓ.പി ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാലിന് ഫോർബ്സ് പട്ടികയിൽ 453 മത് സ്ഥാനമാണ്.ഇന്ദു ജയിൻ :

INDU_JAIN_2759403g
ബെനറ്റ് കോൾമാൻ & കമ്പനി ലിമിറ്റഡിനൻ ചെയർമാൻ ഇന്ദു ജയിൻ സമ്പന്നരുടെ പട്ടികയിൽ 549-ാമത് സ്ഥാനത്തിലാണ്. ആസ്തി 3.1 ബില്യൺ ഡോളർ.

സ്മിതാ കൃഷ്ണാ :

smitha krishna

ഗോദ്‌റേജ് ഗ്രൂപ്പുകളുടെ സംരംഭക സ്മിതാ കൃഷ്ണ 2.2 ബില്യൺ ഡോളറിന്റെ ആസ്തിയുമായി 810 മത് സ്ഥാനത്താണ്

ലീനാ തിവാരി :

leena
1.7 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള യു.എസ് .വി എന്ന മരുന്ന് നിർമ്മാണ കമ്പനി ചെയർമാൻ ലീനാ തിവാരി ഫോർബ്സ് സമ്പന്നരുടെ ലോക പട്ടികയിൽ 1067 മത് സ്ഥാനം നേടിയിരിക്കുന്നു.

വിനോദ് ഗുപ്ത :

vinod havellsഹാവൽസ് ഇന്ത്യ ഗ്രൂപ് മേധാവി ഖി മത്ത് റായ് ഗുപ്തയുടെ വിധവയും കമ്പനി ചെയർമാനും കൂടിയായ വിനോദ് ഗുപ്ത 1577 സ്ഥാനത്ത് 1.1 ബില്യൺ ആസ്തിയുമായി പട്ടികയിൽ ഇടം നേടി

Read More >>