"വാര്‍തിങ്കളേ നിന്‍ ചാരേ.." : കലിയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ദുല്ഖര്‍ സല്‍മാനും  സായി പല്ലവിയും ഒന്നിക്കുന്ന 'കലി'യിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. 'വാര്തിങ്കളെ നിന്...' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ...

"വാര്‍തിങ്കളേ നിന്‍ ചാരേ.." : കലിയിലെ ആദ്യ ഗാനം പുറത്തിറങ്ങി

kalii

ദുല്ഖര്‍ സല്‍മാനും  സായി പല്ലവിയും ഒന്നിക്കുന്ന 'കലി'യിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. "വാര്തിങ്കളെ നിന്..." എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. ഹരി നാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ദിവ്യ.എസ്.മേനോനാണ്. ഗാനം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിക്കഴിഞ്ഞു.

ഹാന്‍ഡ്സമെയ്ഡ് ഫിലിംസിന്റെ ബാനറില്‍ ഷൈജു ഖാലിദ്, ആഷിഖ് ഉസ്മാന്‍, സമീര്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച്‌ സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന കലി അമിതമായ ദേഷ്യത്താല്‍ വലയുന്ന  ഒരു വ്യക്തിയുടെ കഥയാണ് പറയുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സിദ്ധാര്‍ത്തിനെ അവതരിപ്പിക്കുന്നത്‌ ദുല്ഖര്‍ ആണ്.  ദുല്ഖരിന്റെ ഭാര്യയുടെ വേഷമാണ് സായി പല്ലവി കൈകാര്യം ചെയ്യുന്നത്.


ഇരുവരെയും കൂടാതെ സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സംവിധായകന്‍ വി.കെ പ്രകാശ് ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. മാര്‍ച്ച്‌ 26ന് 'കലി' തീയറ്ററുകളില്‍ എത്തും.