രഞ്ജിത്ത് ചിത്രം ലീലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം  ലീലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഉണ്ണി .ആര്‍ എഴുതിയ 'ലീല' എന്ന ചെറുകഥയുടെ...

രഞ്ജിത്ത് ചിത്രം ലീലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

leela-2

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം  ലീലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഉണ്ണി .ആര്‍ എഴുതിയ 'ലീല' എന്ന ചെറുകഥയുടെ ദൃശ്യാവിഷ്കാരമാണ് ചിത്രം. ഉണ്ണി.ആര്‍ തന്നെയാണ്ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത്‌. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ കുട്ടിയപ്പനെ അവതരിപ്പിക്കുന്നത്‌ ബിജു മേനോനാണ്. പാര്‍വതി നമ്പ്യാര്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഇതാദ്യമായാണ് മറ്റൊരാളുടെ തിരക്കഥയെ ആധാരമാക്കി ഒരു ചിത്രം രഞ്ജിത്ത് ഒരുക്കുന്നത്. മോഹന്‍ലാലിനെയും മമ്മൂട്ടിയേയും മനസ്സില്‍ കണ്ടാണ്‌ താന്‍ തിരക്കഥ വായിച്ചതെന്നും പല കാരണങ്ങള്‍ മൂലം അത് നടക്കാതെ വന്നതിനാലാണ് ബിജു മേനോനെ സമീപിച്ചതെന്നും രഞ്ജിത്ത് മാധ്യമങ്ങളോട്പറഞ്ഞു. എന്നാല്‍ താന്‍ മനസ്സില്‍ കണ്ട് കുട്ടിയപ്പനേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്ന പ്രകടനമാണ് ബിജു കാഴ്ച്ചവെച്ചതെന്നും രഞ്ജിത്ത് വിശദീകരിച്ചു. ചിത്രം ഏപ്രില്‍ ആദ്യ വാരം തീയറ്ററുകളില്‍ എത്തും.