ജയസൂര്യയുടെ 'ഇടി'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സാജിദ് യഹിയയുടെ സംവിധാനത്തില്‍ ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം 'ഇടി'യുടെ (ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു....

ജയസൂര്യയുടെ

idi

സാജിദ് യഹിയയുടെ സംവിധാനത്തില്‍ ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം 'ഇടി'യുടെ (ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. മാര്‍ച്ച്‌ 25 വെള്ളിയാഴ്ച പുറത്തിറക്കാനിരുന്ന പോസ്റ്റര്‍ നടന്‍ ജിഷ്ണുവിന്‍റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു.

സ്ഥിരം പോലീസ് കഥകളില്‍ നിന്നും വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും 'ഇടി' എന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ശിവദയാണ് നായികയായി എത്തുന്നത്. 'സു.. സു.. സുധിവാത്മീക'ത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ ശിവദയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് 'ഇടി'.

ഗീത, സാജന്‍ പള്ളുരുത്തി, സമ്പത്ത്, സൈജു കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 'ഇടി'യുടെ ആദ്യ ഘട്ട ചിത്രീകരണം കാസര്‍ഗോഡ്‌ പുരോഗമിക്കുകയാണ്. മാജിക്‌ ലാന്‍റെണ്‍സിന്‍റെ ബാനറില്‍ അജാസും അരുണും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഈ വര്‍ഷം അവസാനത്തോടെ തീയറ്ററുകളില്‍ എത്തും.